ബംഗ്ലാദേശി സന്യാസിയുടെ കൊലപാതകം: ഐ.എസ് ഉത്തരവാദിത്തമേറ്റു
ധാക്ക: ബംഗ്ലാദേശില്‍ ഹിന്ദു സന്യാസി കൊല്ലപ്പെട്ട സംഭവത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു. കഴിഞ്ഞ ദിവസമാണ് പാബ്ന ജില്ലയില്‍ അറുപതുകാരനായ നിത്യാരഞ്ജന് പാണ്ഡെ എന്ന സന്യാസിയെ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്രഭാത സവാരിക്കിടെയാണ് താക്കൂര്‍ അനുകൂല്‍ ചന്ദ്ര സസ്താങ്ക പരംതീര്‍ഥ ഹെമയത്പുര്ദം ആശ്രമവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സന്യാസി ആക്രമണത്തിനിരയായത്. ദിവസങ്ങളായി മതന്യൂനപക്ഷങ്ങളെ ലക്ഷ്യംവച്ചു നിരവധി ആക്രമണങ്ങളാണ് ബംഗ്ലാദേശില്‍ നടക്കുന്നത്.
നേരത്തേ മറ്റൊരു ഹിന്ദു സന്യാസിയും കൊല്ലപ്പെട്ടിരുന്നു. കേസ് അന്വേഷണത്തിനിടെ നിരോധിത സംഘടനയില്‍പ്പെട്ട രണ്ടു പേരെ പൊലിസ് വെടിവച്ച് കൊലപ്പെടുത്തുകയും നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകരും ബ്ലോഗര്മാരുമുള്പ്പെടെ നിരവധി പേരാണ് അടുത്തിടെ ബംഗ്ലാദേശില്‍ കൊല്ലപ്പെട്ടിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."