ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷന് റോഡിനു ശാപമോക്ഷമാകുന്നു
ചെറുവത്തൂര്‍: ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷന് റോഡിന്റെ ദുരവസ്ഥയ്ക്കു പരിഹാരമാകുന്നു. പഞ്ചായത്ത് നേതൃത്വത്തില്‍ കോണ്‍ക്രീറ്റില്‍ റോഡ് നിര്‍മാണം നടക്കും. ആദ്യഘട്ടത്തില്‍ 15 ലക്ഷം രൂപയുടെ പ്രവൃത്തിയാണു നടക്കുക. ഇതിനായുള്ള ടെന്‍ഡര്‍ 28നു തുറക്കും. തുടര്‍ന്നു നിര്‍മാണം ആരംഭിക്കും.
മൊത്തം 586 മീറ്ററാണ് റോഡുള്ളത്. ഇതില്‍ 168 മീറ്റര്‍ ആദ്യഘട്ടം കോണ്‍ക്രീറ്റ് ചെയ്യും. കവര്‍ സ്ലാബ് ഉള്‍പ്പെടെയുള്ള ഡ്രൈനേജും ഇതിനോടു ചേര്‍ന്നു നിര്‍മിക്കും. മാര്‍ച്ചില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ചു തുറന്നുകൊടുക്കുമെന്നു പഞ്ചായത്ത് പ്രസിഡന്റ് മാധവന് മണിയറ പറഞ്ഞു.
ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നു കിഴക്കുഭാഗത്തേക്കുള്ള റെയില്‍വേ മേല്‍പ്പാലം ടെന്‍ഡര്‍ മാര്‍ച്ച് ആദ്യവാരം തുറക്കുന്നതോടെ അതിന്റെ പ്രവൃത്തിയും ആരംഭിക്കും. അതിനു മുന്നോടിയായി ഈ റോഡുപണി പൂര്‍ത്തിയാക്കും.
പുതുതായി വരുന്ന മേല്‍പ്പാലത്തിലേക്കു സുഗമമായി യാത്രക്കാര്ക്കെത്താനുള്ള വഴിയാണ് ഇതോടെ യാഥാര്‍ഥ്യമാകുന്നത്. പിലിക്കോട്, കയ്യൂര്‍ ചീമേനി, കരിവെള്ളൂര്‍ പെരളം എന്നിവിടങ്ങളില്‍ നിന്നെല്ലാമുള്ളവര്‍ ചെറുവത്തൂര്‍ സ്റ്റാന്റില്‍ ബസിറങ്ങി റെയില്‍വേ സ്റ്റേഷനില്‍ എത്തുന്നത് ഈ വഴിയാണ്.
റോഡിനു ശാപമോക്ഷമാകുന്നതിന്റെ സന്തോഷത്തിലാണ് എല്ലാവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."