ഭരണകൂട ഭീകരത ഇന്ത്യയിൽ നിന്നും തുടച്ചുമാറ്റുക: എസ് ഐ സി ബുറൈദ
ബുറൈദ: ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിൽ 'രാഷ്രരക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ' എന്ന് പ്രമേയത്തിൽ എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി ജില്ലാ തലത്തിൽ നടത്തുന്ന മനുഷ്യജാലികക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമസ്ത ഇസ്ലാമിക് സെന്റർ സഊദി ദേശീയ കമ്മിറ്റുയുടെ ആഹ്വാന പ്രകാരം ബുറൈദ സെന്ററൽ കമ്മിറ്റി പ്രതീകാത്മക ജാലിക തീർത്തു. ബുറൈദ സെന്ററൽ കമ്മിറ്റിക്ക് കീഴിൽ നടന്ന പരിപാടി വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന പ്രധിനിധികൾ പങ്കെടുത്തു. ഇന്ത്യയിൽ പൗരത്വ പ്രതിഷേധങ്ങൾ നടക്കുന്ന ഈ സാഹചര്യത്തിൽ ജാലിക പ്രമേയത്തിന് കൂടുതൽ പ്രസക്തി എറിയതായും ഭരണകൂട ഭീകരത ഇന്ത്യയിൽ നിന്നും തുടച്ചു മാറ്റുന്നത് വരെ പ്രധിഷേധ സമരങ്ങൾ തുടരാൻ നമുക്ക് സാധിക്കണമെന്നും രാഷ്ട്രരക്ഷ വ്യക്തിയെ സംബന്ധിച്ചിടത്തോളം ജീവിത സുഖത്തിന്റെ ഭാഗവും മുസ്ലിമിനെ സംബന്ധിച്ചു ഈമാനിന്റെ ഭാഗവുമാണെന്നും സമ്മളേണം ആഹ്വാനം ചെയ്തു.
എസ് ഐ സി സഊദി ദേശീയ വൈസ് ചെയർമാൻ സയ്യിദ് അബ്ദുറഹ്മാൻ ജമലുലൈലി തങ്ങൾ ഉൽഘടനം ചെയ്തു. മുഹമ്മദ് മുസ്ലിയാർ വെറ്റിലപ്പാറ അധ്യക്ഷത വഹിച്ചു. ബഷീർ എഞ്ചിനീയർ പ്രമേയ പ്രഭാഷണം നടത്തി, വിവിധ സംഘടനാ പ്രതിനിധികളായി ലത്തീഫ് തച്ചംപൊയിൽ, ബഷീർ ബാജി സംസാരിച്ചു. ഷമീർ കുന്നമംഗലം പ്രതിജ്ഞ ചോല്ലി കൊടുക്കുകയും റഫീഖ് അരീക്കോട് ജാലിക ഗാനം ആലപിക്കുകയും ചെയ്തു. ബഷീർ ഫൈസിയുടെ പ്രാർത്ഥനയിൽ ആരംഭിച്ച പരിപാടിയിൽ ഫൈസൽ കണ്ണൂർ ഖിറാഅത് നിർവഹിച്ചു. അബ്ദുറസാഖ് അറക്കൽ സ്വാഗതവും അശ്റഫ് ഫഖ്മ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."