വൈകല്യങ്ങള്‍ക്കെതിരേ പോരാടി വിശുദ്ധ ഖുര്‍ആന്‍ മനപ്പാഠമാക്കിയ സഊദി യുവാവ് ശ്രദ്ധേയമാകുന്നു
ദമാം: ജന്മനാ രണ്ടു കൈകള്‍ക്കും കാലുകള്‍ക്കും ശേഷിയില്ല, നടത്തം വയറുകൊണ്ട് ഇഴഞ്ഞിഴഞ്ഞ്. എന്നാലും ഖുര്‍ആന്‍ മനപ്പാഠമാക്കാന്‍ ഈ യുവാവിന് തന്റെ വൈകല്യങ്ങള്‍ തടസ്സമായില്ല. തന്റെ വൈകല്യങ്ങളോട് പോരാടി വിശുദ്ധ ഖുര്‍ആന്‍ മനപ്പാഠമാക്കിയ സഊദി യുവാവ് ശ്രദ്ധേയമാകുന്നു. സഊദി അറേബ്യയിലെ അസീര്‍ പ്രവിശ്യയിലെ സാറ ഉബൈദയിലെ 35 കാരനായ സഊദി പൗരന്‍ ത്വാരിഖ് അല്‍ വാദിഇയാണ് വിശുദ്ധ ഖുര്‍ആന്‍ മുഴുവനും മനപ്പാഠമാക്കി ശ്രദ്ധേയമാകുന്നത്.
[caption id="attachment_23188" align="alignnone" width="574"] ത്വാരിഖ് അല്‍ വാദിഇ[/caption]തന്റെ ഇച്ഛാ ശക്തിയാല്‍ പൊരുതി നേടിയ വിജയം കൊണ്ട് മറ്റുള്ളവരെ വിസ്മയിപ്പിക്കുകയാണ് ഈ യുവാവ്. ഖുര്‍ആന്‍ പഠിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും നാല് വര്‍ഷം മുന്‍പ് പിതാവ് പ്രദേശത്തെ ഒരു ഖുര്‍ആന്‍ മദ്‌റസയില്‍ ചേര്‍ത്തെങ്കിലും ശാരീരിക പ്രയാസം മൂലം പഠനം മുടങ്ങി. പിന്നീട് വീട്ടില്‍ വന്നു പഠിപ്പിക്കാന്‍ ഒരു അധ്യാപകനെ സംഘടിപ്പിക്കുകയും പഠനം വീട്ടില്‍ വച്ച് തുടങ്ങുകയുമായിരുന്നു. തീര്‍ത്തും ഒരു മനുഷ്യ ഉടല്‍ മാത്രമുള്ള ഈ യുവാവിന്റെ മനക്കരുത്ത് ഒന്നു മാത്രം കൊണ്ടാണ് ഇത് നേടിയെടുക്കാന്‍ സാധിച്ചത്.
കൈകള്‍ തീരെ ഇല്ലാത്തതിനാല്‍ ചുണ്ടും നാവും കൊണ്ട് ഖുര്‍ആന്റെ താളുകള്‍ മറിച്ചാണ് പഠനം നടത്തിയത്. ആകെയുള്ള നാലു വര്‍ഷത്തില്‍ ആദ്യത്തെ ഒരു വര്‍ഷം പാരായണത്തിനുള്ള ശബ്ദം ശരിയാക്കാനാണ് ത്വാരിഖ് സമയം കണ്ടെത്തിയത്. ഏതൊരാള്‍ക്കും ഇച്ഛാശക്തിയുണ്ടെങ്കില്‍ ഏതൊരു മേഖലയും തന്റെ കൈപിടിയില്‍ ഒതുക്കാം എന്നതിന്റെ ഏറ്റവും വലിയ ഒരു ഉദാഹരണമാണ് ത്വാരിഖ് അല്‍ വാദിഇയെന്ന് അദ്ദേഹത്തിന്റെ ഖുര്‍ആന്‍ അധ്യാപകനായ ഖാലിദ് അദ് ലാന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."