മലയോര റോഡുകളുടെ ശോച്യാവസ്ഥ: റോഡില്‍ അധ്യാപകന്റെ ശയന പ്രദക്ഷിണം
ബദിയടുക്ക: മലയോര റോഡുകളുടെ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ചു ശയന പ്രദക്ഷിണവുമായി അധ്യാപകന്‍. പെര്‍ള കണ്ണാടിക്കാന സ്‌കൂളിലെ അധ്യാപകനും കൈതപ്പാറ സ്വദേശിയുമായ മാധവന്‍ നമ്പൂതിരിയാണു കഴിഞ്ഞ ദിവസം രാത്രി പെര്‍ള ടൗണില്‍ ശയന പ്രദക്ഷിണം നടത്തി പ്രതിഷേധിച്ചത്. അതേസമയം, മലയോര മേഖലയിലെ റോഡുകളോടുള്ള അവഗണനക്കെതിരേ ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ നാളെ സെക്രട്ടേറിയറ്റിനു മുന്നില്‍ കരച്ചില്‍ സമരവും നടത്തും.
ബദിയടുക്ക-ഏത്തടുക്ക- സുളപദവ്, മാന്യ-ചര്‍ലഡുക്ക, ചെര്‍ക്കള-കല്ലഡുക്ക, മുള്ളേരിയ-നാട്ടക്കല്‍-ആര്‍ലപദവ്, നെക്രംപാറ -പുണ്ടൂര്‍ ബ നാറമ്പാടി -ഏത്തഡുക്ക തുടങ്ങിയ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നവശ്യപ്പെട്ട് സമര സമിതി ബദിയടുക്ക പൊതുമരാമത്ത് ഓഫിസിനു മുന്നില്‍ നടത്തുന്ന സമരം 17ാം ദിവസത്തിലേക്ക് കടന്നു.
അടുത്തമാസം മൂന്നിനു നടക്കുന്ന സംസ്ഥാന ബജറ്റില്‍ ഇവിടുത്തെ റോഡുകളുടെ പ്രവൃത്തിക്ക് പണം നീക്കി വച്ചില്ലെങ്കില്‍ സമരം ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഇന്നലെ നടന്ന സമരം വൈദ്യരത്‌നം മാത്തുക്കുട്ടി വൈദ്യര്‍ ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."