HOME
DETAILS
MAL
മദ്യവില്‍പ്പന കേന്ദ്രം: പായം പഞ്ചായത്ത് നിലപാട് വ്യക്തമാക്കണം
backup
February 25 2017 | 21:02 PM
പയ്യാവൂര്‍: പായം പഞ്ചായത്തിനെ ലഹരി വിമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചിരിക്കേ ഇപ്പോള്‍ മട്ടന്നൂരില്‍ പ്രവര്‍ത്തിക്കുന്ന വിദേശമദ്യഷാപ്പ് ഇരിട്ടിക്കടുത്ത വട്ടിയറയില്‍ തുടങ്ങുന്നതിനുള്ള അണിയറ നീക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ പഞ്ചായത്ത് നിലപാട് വ്യക്തമാക്കണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് തലശേരി അതിരൂപതാ കമ്മിറ്റി ആവശ്യപ്പെട്ടു. കുടിയേറ്റ ജനത ഒറ്റക്കെട്ടായി നിന്ന് മദ്യഷാപ്പിനെതിരേ പ്രക്ഷോഭം സംഘടിപ്പിക്കണമെന്നും കത്തോലിക്കാ കോണ്‍ഗ്രസ് തലശേരി അതിരൂപതാ പ്രസിഡന്റ് ദേവസ്യാ കൊങ്ങോല, ജനറല്‍ സെക്രട്ടറി ജോണി തോമസ് വടക്കേക്കര എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."