യുവകലാ സാഹിതിയുടെ ചുവരെഴുത്ത് വൃത്തികേടാക്കി
തൃശൂര്‍: ദേശീയത മാനവികത ബഹുസ്വരത എന്ന തലക്കെട്ടില്‍ യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണന്‍ നയിക്കുന്ന സാംസ്‌കാരിക യാത്രയുടെ പ്രചാരത്തിനായുള്ള ചുവരെഴുത്ത് വൃത്തികേടാക്കിയതില്‍ പ്രതിഷേധം. സ്വരാജ് റൗണ്ടില്‍ നിന്ന് ഇ.എസ്.ഐ കോര്‍പറേഷന്‍ ഓഫിസ് വഴി വടക്കേച്ചിറയിലേക്കുള്ള റോഡരികിലെ മതിലിലാണ് പെയിന്റ് ഉപയോഗിച്ച് വരച്ചിടുകയും സി.പി.എം ബുക്ഡ് 2019 എന്ന് എഴുതി വെക്കുകയും ചെയ്തത്.
പുരോഗമന പ്രസ്ഥാനങ്ങളെയും പരിപാടികളെയും തകര്‍ക്കാന്‍ ബോധപൂര്‍വം ശ്രമിക്കുന്ന ഇത്തരം സാമൂഹ്യവിരുദ്ധരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് യുവകലാസാഹിതി ജില്ലാ കമ്മിറ്റിയും സാംസ്‌കാരിക യാത്ര സ്വാഗതസംഘവും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ജനുവരി 16 നും 17 നുമാണ് സാംസ്‌കാരിക യാത്ര ജില്ലയില്‍ പര്യടനം നടത്തുന്നത്.
കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങളുടെ ചോര്‍ച്ചയിലേക്ക് നയിക്കുന്ന സംഘ്പരിവാര്‍ ശക്തികളുടെ വര്‍ഗീയ അതിക്രമങ്ങള്‍ പൊതുസമൂഹത്തില്‍ ചര്‍ച്ചയാണ്. നവോത്ഥാന ചരിത്രവും ദേശീയ മാനവികതയും ജനങ്ങളുടെ മനസുകളിലേക്ക് ആഴത്തില്‍ വേരുറപ്പിക്കുന്ന സാംസ്‌കാരിക യാത്രയുടെ സ്വീകാര്യതയും വരവേല്‍പ്പും പലരെയും മുറിവേല്‍പ്പിക്കുന്നുണ്ടെന്ന് യുവകലാസാഹിതി ജില്ലാ സെക്രട്ടറി സി.വി പൗലോസും സ്വാഗതസംഘം ജനറല്‍ കണ്‍വീനറായ ജി.ബി കിരണും വ്യക്തമാക്കി. അതിന്റെ തെളിവാണ് മനഃപൂര്‍വം സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ചും കലാപങ്ങളുണ്ടാക്കിയും കേരളത്തിന്റെ സാംസ്‌കാരിക, നവോത്ഥാന മൂല്യങ്ങളും സാഹോദര്യവും തകര്‍ക്കാന്‍ ശ്രമിക്കുന്ന ഇത്തരക്കാര്‍ക്കെതിരേ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യുവകലാസാഹിതി ജില്ലാ കമ്മിറ്റി പൊലിസില്‍ പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."