പിന്നാക്ക വിഭാഗത്തില്‍പ്പെട്ട യുവാവിനെ പൊലിസ് മര്‍ദിച്ചതായി പരാതി
തൃശൂര്‍: പിന്നാക്ക വിഭാഗത്തില്‍പ്പെട്ട യുവാവിനെ പൊലിസ് അകാരണമായി മര്‍ദിച്ചതായി പരാതി. പരുക്കേറ്റ യുവാവ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ചിയ്യാരം മംഗലത്ത് വീട്ടില്‍ ശരത്തിനാണ് മര്‍ദനമേറ്റത്.
അമ്മ വീടായ ചിറയ്‌ക്കേകോട് പാണ്ടിപറമ്പിലാണ് ശരത് താമസിക്കുന്നത്. പുതുവര്‍ഷദിനത്തില്‍ രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. നാട്ടുകാരുടെ പരാതിയിലാണ് പിടിച്ചുകൊണ്ടുപോയതെന്നാണു പൊലിസ് പറയുന്നതെന്നാണ് ശരത് പറഞ്ഞു. എസ്.ഐ ഉള്‍പ്പെടെയുള്ള പൊലിസുകാര്‍ മര്‍ദിച്ചെന്നും ഇയാള്‍ ആരോപിച്ചു. പുറത്തും കാലിനടിയിലും ലാത്തികൊണ്ടടിച്ചതായും മുന്‍പും അകാരണമായി പൊലിസ് മര്‍ദിച്ചിട്ടുണ്ടെന്നും ശരത് പറഞ്ഞു.
ചിയ്യാരത്തെ സ്വകാര്യ സ്ഥാപനത്തില്‍ ഡ്രൈവറായ തനിക്ക് പൊലിസ് മര്‍ദനത്തെത്തുടര്‍ന്നുള്ള ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് ജോലിക്ക് പോകാനും കഴിയുന്നില്ലെന്ന് ഇയാള്‍ പറയുന്നു. എന്നാല്‍ മദ്യപിച്ചു ബഹളം ഉണ്ടാക്കിയതിനാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തതെന്നാണ് പൊലിസിന്റെ നിലപാട്. വധശ്രമം ഉള്‍പ്പെടെ അഞ്ചു കേസുകളിലെ പ്രതിയാണ് ശരത്തെന്നും പൊലിസ് പറഞ്ഞു. ന്യൂ ഇയര്‍ ആഘോഷത്തിനിടെയുണ്ടായ ബഹളത്തിനിടെയാണു ശരത്തിനു പരുക്കേറ്റതെന്നും തങ്ങള്‍ മര്‍ദിച്ചിട്ടില്ലെന്നുമാണു പൊലിസിന്റെ പ്രതികരണം. ആശുപത്രി വിട്ടാല്‍ പൊലിസ് കമ്മിഷണര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു പരാതി നല്‍കുമെന്ന് ശരത് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."