HOME
DETAILS
MAL
നികാഹ് ഹലാല, ബഹുഭാര്യത്വം എന്നിവ നിര്‍ത്തലാക്കണമെന്ന ഹരജിക്കെതിരേ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് സുപ്രിംകോടതിയില്‍
backup
January 28 2020 | 05:01 AM
ന്യൂഡല്‍ഹി: മുസ്‌ലിം സമുദായത്തില്‍ നിലനില്‍ക്കുന്ന ബഹുഭാര്യത്വം, നികാഹ് ഹലാല എന്നിവ നിര്‍ത്തലാക്കണമെന്ന പൊതുതാല്‍പര്യ ഹരജിക്കെതിരേ അഖിലേന്ത്യ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് സുപ്രിംകോടതിയില്‍ ഹരജി ഫയല്‍ ചെയ്തു.
ബഹുഭാര്യത്വം അടക്കമുള്ള വിഷയങ്ങളില്‍ ഇതിനകം തന്നെ വിധിന്യായങ്ങളിലൂടെ തീരുമാനമായിട്ടുണ്ടെന്നും മതപരമായ വിഷയങ്ങളെ വെല്ലുവിളിച്ചുകൊണ്ട് പൊതുതാല്‍പര്യ ഹരജി ഫയല്‍ ചെയ്യാന്‍ ആ മതവിഭാഗത്തിന്റെ ഭാഗമല്ലാത്ത ഒരാള്‍ക്ക് കഴിയില്ലെന്നും വ്യക്തിനിയമ ബോര്‍ഡ് ഹരജിയില്‍ പറഞ്ഞു.
മുസ്‌ലിം സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ എ.ഐ.എം.പി.എല്‍.ബി(ഓള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്)യും മറ്റും സംഘടനകളും നിലവിലുണ്ടെന്നും ഹരജിയില്‍ സൂചിപ്പിക്കുന്നു.
അഭിഭാഷകനും ബി.ജെ.പി നേതാവുമായ അശ്വനികുമാറാണ് ബഹുഭാര്യത്വം, നികാഹ് ഹലാല എന്നിവ നിര്‍ലാക്കണമെന്നാവശ്യപ്പെട്ട് പൊതുതാല്‍പര്യഹരജി നല്‍കിയത്. ഇതിനെതിരേയാണ് വ്യക്തിനിയമ ബോര്‍ഡ് സുപ്രിം കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."