അനിലിന്റെ മരണം: സി.പി.എം നേതാവിന്റെ ആരോപണം ജനശ്രദ്ധ തിരിക്കാന്‍: ആക്ഷന്‍ കമ്മിറ്റി
തലപ്പുഴ: തവിഞ്ഞാല്‍ സര്‍വിസ് സഹകരണ ബാങ്ക് ജീവനക്കാരനായിരുന്ന അനില്‍ കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് സി.പി.എം ഏരിയാ സെക്രട്ടറിയുടെ പേരില്‍ വന്ന വാര്‍ത്ത ജനങ്ങളില്‍നിന്ന് ഒറ്റപ്പെടുന്നതിന്റെ ജാള്യത മറക്കാനും യഥാര്‍ഥ വിഷയങ്ങളില്‍നിന്നു ജനശ്രദ്ധ തിരിക്കാനുമാണെന്ന് ആക്ഷന്‍ കമ്മിറ്റി യോഗം കുറ്റപ്പെടുത്തി. തുടക്കം മുതല്‍ കൃത്യമായ നിലപാടുമായാണ് ആക്ഷന്‍ കമ്മിറ്റി മുന്നോട്ടുപോവുന്നത്. കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ യാതൊരുവിധ രാഷ്ട്രീയവുമില്ല. അനൂട്ടിയുടെ കുടുംബത്തിനു നീതി ലഭിക്കുകയാണു ലക്ഷ്യമെന്നും യോഗം വ്യക്തമാക്കി.
ആരെയെങ്കിലും അറസ്റ്റ് ചെയ്ത് ജനങ്ങളുടെ കണ്ണില്‍പൊടിയിടാമെന്ന് ആരും കരുതേണ്ട. യഥാര്‍ഥ പ്രതികളെ അറസ്റ്റ് ചെയ്യുന്നതുവരെ പ്രക്ഷോഭവുമായി മുന്നോട്ടുപോകും. ബാങ്കിലെ മുന്‍ സെക്രട്ടറിയുടെ കാലത്തെ ക്രമക്കേടുകളും അന്വേഷണത്തിന്റെ പരിധിയില്‍ വരുമെന്ന ഭീതിയില്‍നിന്ന് ഉടലെടുത്തതാണ് സി.പി.എം ഏരിയാ സെക്രട്ടറിയുടെ പ്രസ്താവന. കമ്മിറ്റിയിലെ ആരെയും ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ അനുവദിക്കില്ലെന്നും യോഗം മുന്നറിയിപ്പ് നല്‍കി.
എം.ജി ബിജു അധ്യക്ഷനായി. ജോണി മറ്റത്തിലാനി, ഗിരീഷ് കട്ടകളത്തില്‍, പി.കെ സിദ്ധീഖ്, ടി.ടി ഗിരീഷ്, മുഹമ്മദാലി, എം. അബ്ദുറഹ്മാന്‍, പി. ജിതേഷ്, ജോസ് പാറക്കല്‍, പി.പി പോക്കര്‍, പി. നാണു, വി.ടി ഷാജി, പി.എസ് മുരുകേശന്‍, സാദിഖ് ചുങ്കം, കെ.വി ജോണ്‍സണ്‍, എം.ജി ബാബു, അസീസ് കോട്ടായില്‍, വാസുദേവന്‍, ശശി വാളാട് സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ അമൃത് രാജ് സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."