HOME
DETAILS
MAL
പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭം ശക്തമാക്കി പോണ്ടിച്ചേരി സര്‍വ്വകലാശാലയും
backup
January 28 2020 | 12:01 PM
പോണ്ടിച്ചേരി; പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ശക്തമാക്കി പോണ്ടിച്ചേരി സര്‍വ്വകലാശാലയും. എം.എസ്.എഫ്, എന്‍.എസ്.യു.ഐ, എ.എസ്.എ (അംബേദ്കര്‍ സറ്റുഡന്റ് അസോയിയേഷന്) എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ സമരം ചെയ്യുന്നത്. നൂറുകണക്കിന് വിദ്യാര്‍ഥികളാണ് ഡല്‍ഹിയിലെ ഷഹീന് ബാഗില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്നവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി പ്രതീകാത്മക ഷഹീന് ബാഗ് സ്ക്വയര്‍ ഒരുക്കിയിരിക്കുന്നത് . കഴിഞ്ഞ ദിവസം സര്‍വകലാശാല വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധ സംഗമത്തില്‍ സംസാരിക്കാനെത്തിയ കണ്ണന് ഗോപിനാഥനെ തടഞ്ഞ് എബിവിപി പ്രവര്‍ത്തകര്‍ പ്രകോപനമുണ്ടാക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും വിദ്യാര്‍ഥികളുടെ ശക്തമായ ഇടപെടല്‍മൂലമാണ് സംഘര്‍ഷം ഒഴിവായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."