സി.പി.എം ആരാ തമ്പ്രാക്കന്മാരോ ? നമ്മള്‍ അടിയാളുകളായി അവരുടെ ജാഥയില്‍ പോയി നല്‍ക്കണമോ? നമ്മുടെ ജാഥയിലേക്ക് വിളിച്ചിട്ടും സി.പി.എം നേതാക്കളാരും വന്നില്ലല്ലോ, ഒരുമിച്ചുള്ള സമരം തീരുമാനിക്കേണ്ടത് എ.കെ.ജി സെന്ററിന്‍ നിന്നല്ല: മുനീര്‍
കോഴിക്കോട്: എല്‍.ഡി.എഫ് നടത്തിയ മനുഷ്യ മഹാ ശൃംഖലയില്‍ ലീഗ് നേതാക്കള്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ടു ചര്‍ച്ചകളും വിവാദങ്ങളും ഉയരുന്നതിനിടയില്‍ സി.പി.എംമിനെ കടന്നാക്രമിച്ച് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍. ഒന്നിച്ചുള്ള സമരം ഞങ്ങള്‍ക്ക് മാത്രം ബാധകമാണോ ? ഞാന്‍ കോഴിക്കോട് ഒരു ഉപവാസം നടത്തി. മാര്‍കിസ്റ്റ് പാര്‍ട്ടി നേതാക്കളെ വിളിച്ചു ആരും വന്നില്ലല്ലോ. ഒന്നിച്ചുള്ള സമരം അവര്‍ക്കു പറ്റില്ലേ, മുനീര്‍ ചോദിച്ചു.
[playlist type="video" ids="810938,810565"]
വീഡിയോ കടപ്പാട് മീഡിയാ വണ്‍
സി.പി.എം ആരാ തമ്പ്രാക്കന്മാരോ ? നമ്മള്‍ അടിയാളുകളായി അവരുടെ ജാഥയില്‍ പോയി നല്‍ക്കണമോ? കോഴിക്കോട്ടെ എന്റെ ഉപവാസ സമരത്തിലേക്ക് വിളിച്ചിട്ടും സി.പി.എം നേതാക്കളാരും വന്നില്ലല്ലോ, അവര്‍ പറഞ്ഞത് അവര്‍ക്ക് വരാന്‍ പറ്റില്ലെന്നാണ്. നമ്മള്‍ വിളിക്കുന്ന ജാഥയില്‍ അവരും വന്നു നില്‍ക്കണം. ഒരു പൗരന്‍ എന്ന നിലയില്‍ ഞാന്‍ ഒറ്റക്ക് നടത്തിയ ഉപവാസമായിരുന്നു അത്. ഇടതുപക്ഷ സഹയാത്രികര്‍ വരെ വന്നു.
ഒരു പാലം ഇട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും കടക്കേണ്ടേ. ഇടതുപക്ഷത്തിനു മാത്രമാണ് കേരളത്തില്‍ സമരത്തിന്റെ കുത്തക എന്നു പറയേണ്ട. മനുഷ്യ മഹാ ശൃംഖല ഒന്നിച്ചുള്ള സമരമല്ല. ഒന്നിച്ചുള്ള സമരമാക്കി മുഖ്യമന്ത്രി ക്ഷണിച്ചിരുന്നെങ്കില്‍ ഞങ്ങളും പോവുമായിരുന്നു. ഒരുമിച്ചുള്ള സമരം തീരുമാനിക്കേണ്ടത് എ.കെ.ജി സെന്ററിന്‍ നിന്നല്ലെന്നും മുനീര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."