പെന്‍ഷന്‍ ഔദാര്യമല്ല, മാറ്റിവെക്കപ്പെട്ട വേതനമാണ്: മന്ത്രി ടി.പി രാമകൃഷ്ണന്‍
കോഴിക്കോട്: പെന്‍ഷന്‍ ആരുടെയും ഔദാര്യമല്ലെന്നും മാറ്റിവെക്കപ്പെട്ട വേതനമാണെന്നും തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍. ടൗണ്‍ ഹാളില്‍ നടന്ന ഓള്‍ കേരള ബാങ്ക് റിട്ടയറീസ് ഫോറം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പെന്‍ഷന്‍ പദ്ധതികള്‍ക്ക് നേരെ വരുന്ന കടന്നാക്രമണങ്ങള്‍ക്കെതിരേ ചെറുത്തുനില്‍ക്കണം. വന്‍കിട ബാങ്കുകള്‍ക്ക് വേണ്ടി നാട്ടിലെ ചെറുകിട സഹകരണ ബാങ്കുകളെ മാറ്റിനിര്‍ത്തുന്ന പ്രവണത ഇന്ന് വര്‍ധിച്ചുവരികയാണ്. അത്‌കൊണ്ട് തന്നെ അതിവിപുലമായ ഐക്യം ബാങ്കിങ് മേഖലയില്‍ അനിവാര്യമാണ്. മനുഷ്യന്‍ വേണ്ട യന്ത്രം മതി എന്നിടത്തേക്ക് ആധുനിക മുതലാളിത്തം വഴിമാറിയിട്ടുണ്ടെന്നും, സോഫ്റ്റ് വെയര്‍ കുത്തകകള്‍ക്കാണ് നോട്ട് നിരോധനത്തിലൂടെ നേട്ടമുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓള്‍ കേരള ബാങ്ക് റിട്ടയറീസ് ഫോറം സംസ്ഥാന പ്രസിഡന്റ് സി.വി ശ്രീധരന്‍ നായര്‍ അധ്യക്ഷനായി. എ. പ്രദീപ് കുമാര്‍ എം.എല്‍.എ, വി.എന്‍.എന്‍ നമ്പൂതിരി, പി. സദാശിവന്‍ പിള്ള, എസ്.എസ് അനില്‍, എം. മാധവന്‍ സംസാരിച്ചു. എ.വി വിശ്വനാഥന്‍, സി. അപ്പുക്കുട്ടി, സുകുമാരന്‍ പുന്നശ്ശേരി, എന്‍. ശശിധരന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."