രാത്രിയാത്രാ നിരോധനം: ബൈക്ക് റാലി നടത്തി
സുല്‍ത്താന്‍ ബത്തേരി: രാത്രിയാത്രാ നിരോധനത്തിനെതിരെയുള്ള യുവജന കൂട്ടായ്മയായ ഫ്രീഡം ടു മൂവിന്റെ നേതൃത്വത്തില്‍ മുത്തങ്ങയില്‍ നിന്ന് കല്‍പ്പറ്റയിലേക്ക് ബൈക്ക് റാലി നടത്തി. നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ശോഭന്‍ കുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ഇന്നലെ ഉച്ചക്ക് ഒന്നരയോടെ ആരംഭിച്ച റാലി മൂന്നരയോടെ കല്‍പ്പറ്റയില്‍ സമാപിച്ചു. നൂറുകണക്കിന് ഇരുചക്രവാഹനങ്ങള്‍ റാലിയില്‍ പങ്കെടുത്തു. രാത്രിയാത്ര പുനഃസ്ഥാപിക്കണമെന്നും സുപ്രീം കോടതിയിലുള്ള കേസ് ഗൗരവത്തോടെ കാണണമെന്നും ആവശ്യപ്പെട്ടായിരുന്നു റാലി. സമാപന സമ്മേളനം കല്‍പ്പറ്റയില്‍ എം.എല്‍.എമാരായ സി.കെ ശശീന്ദ്രന്‍, ഐ.സി ബാലകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. സുപ്രീം കോടതിയില്‍ നടക്കുന്ന കേസില്‍ റോഡ് തുറക്കുന്നതിനെതിരെ ചില ഗൂഢനീക്കങ്ങള്‍ നടക്കുന്നുണ്ടെന്ന് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു. അതിന്റെ ഉറവിടം കേരളത്തിലായാലും കര്‍ണാടകത്തിലായാലും കണ്ടെത്തണം. ബംഗളൂരു കേന്ദ്രമായാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍.
സുപ്രീം കോടതിയിലെ കേസ് മറികടക്കുന്നതിന് ഫ്രീഡം ടു മൂവിന്റെ ഇത്തരത്തിലുള്ള മുന്നേറ്റങ്ങള്‍ ആവശ്യമാണെന്നും ഐ.സി പറഞ്ഞു. യു.ടി ഖാദര്‍ അടക്കമുള്ള കര്‍ണാടക മന്ത്രിമാരുമായി രണ്ടാഴ്ച മുന്‍പ് സംസാരിച്ചിട്ടുണ്ടെന്നും മുന്‍പത്തേക്കാളും അയവേറിയ നിലപാടാണ് ഇപ്പോള്‍ അവര്‍ക്കുള്ളതെന്നും സി.കെ ശശീന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിക്കാനുള്ള സാഹചര്യം ഉടന്‍ ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉമൈബ മൊയ്തീന്‍കുട്ടി അധ്യക്ഷയായി. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എ.പി ഹമീദ്, ഫ്രീഡം ടു മൂവ് ചെയര്‍മാന്‍ എ.കെ ജിതൂഷ്, കണ്‍വീനര്‍ റ്റിജി ചെറുതോട്ടില്‍, കോഡിനേറ്റര്‍ സഫീര്‍ പഴേരി എന്നിവര്‍ സംസാരിച്ചു. ബൈക്ക് റാലിക്ക് ജാഥാക്യാപ്റ്റന്‍ ഡോ. ജിതേന്ദ്രനാഥ്, യഹിയ ചേനക്കല്‍, പ്രദീപ് ഉഷ, സക്കറിയ വാഴക്കണ്ടി, കെ.പി സജു, മനു ഇടയന്‍, ശ്യാംജിത്ത് ദാമു, സന്ധ്യ ഷിനോയ്, സി.വി ഷിറാസ്, പി സംഷാദ്, അബ്ദുള്‍ ഖാദര്‍, എ.പി പ്രേഷിന്ത്, സി.കെ സമീര്‍, അരുണ്‍കുമാര്‍, വിനോദ് റിയല്‍ ഇന്‍ഫോടെക്, സെബാസ്റ്റ്യന്‍ ചക്കാലക്കല്‍, അഫ്‌സല്‍, ടോം ജോസഫ്, അബി, സജീവന്‍, അനൂപ് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."