അമ്മമാര്‍ തയാര്‍ കുട്ടികള്‍ക്കൊപ്പം പഠിക്കും, അധ്യാപികയ്‌ക്കൊപ്പം പഠിപ്പിക്കും
ചെറുവത്തൂര്‍: അധ്യാപകര്‍ അവധിയിലായാലും കയ്യൂരിലെ കുട്ടികള്‍ക്ക് പഠനം മുടങ്ങില്ല. കുട്ടികള്‍ക്ക് പഠന സഹായം നല്‍കാന്‍ ക്ലാസ് മുറികളില്‍ അമ്മടീച്ചര്‍മാരുണ്ടാകും. വിദ്യാലയത്തെ മികവിലേക്കുയര്‍ത്തുന്നതിന്റെ ഭാഗമായാണ് കയ്യൂര്‍ ഗവ.എല്‍.പി സ്‌കൂളില്‍ ക്ലാസ് സപ്പോര്‍ട്ടിംഗ് ടീം രൂപീകരിച്ചിരിക്കുന്നത്. അഞ്ച് അംഗങ്ങളാണു ടീമില്‍ ഉള്ളത്.
ഇവര്‍ പഠന മികവിനായി ആസൂത്രണം ചെയ്യുന്ന പദ്ധതികളില്‍ ക്ലാസ് അധ്യാപികയ്ക്ക് പൂര്‍ണ പിന്തുണ നല്‍കും. നല്ല ഒരു രക്ഷിതാവ് നല്ലൊരു അധ്യാപിക കൂടിയാവണമെന്ന തിരിച്ചറിവ് രക്ഷിതാക്കള്‍ക്കു പകര്‍ന്നു നല്‍കാന്‍ വിദ്യാലയത്തില്‍ സംഘടിപ്പിച്ച രക്ഷാകര്‍ത്തൃ പരിശീലനത്തിലൂടെയാണു പൊതുവിദ്യാലയങ്ങള്‍ക്കു മാതൃകയാകുന്ന പുതിയ സംവിധാനം വിദ്യാലയത്തില്‍ നടപ്പാക്കിയത്.
വിദ്യാലയത്തില്‍ പഠനം നടത്തുന്ന മുഴുവന്‍ കുട്ടികളുടെ രക്ഷിതാക്കളും പരിശീലനത്തില്‍ പങ്കാളികളായി. ചെറുവത്തൂര്‍ ബി.പി.ഒ എം മഹേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. 'ഞാന്‍ ഒരു നല്ല രക്ഷിതാവാണോ' എന്ന വിഷയവും അദ്ദേഹം കൈകാര്യം ചെയ്തു.
ഓരോ ക്ലാസ്സിലെയും വിവിധ വിഷയങ്ങളുടെ ഉള്ളടക്കം, പഠനരീതി, കുട്ടികള്‍ കൈവരിക്കേണ്ട പഠന നേട്ടങ്ങള്‍, രക്ഷിതാക്കളുടെ ഭാഗത്തു നിന്നും ലഭിക്കേണ്ടുന്ന പഠനപിന്തുണ എന്നിവ സംബന്ധിച്ചായിരുന്നു ക്ലാസുകള്‍. പി.വി ഉണ്ണിരാജന്‍, ഷൈജു ബിരിക്കുളം, കെ.കെ രാഘവന്‍, ഇ മധുസൂദനന്‍ എന്നിവര്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു.
പ്രധാനധ്യാപകന്‍ കെ നാരായണന്‍, അധ്യാപകരായ കെ.വി ഭാസ്‌കരന്‍, പി.വി രതി, കെ ഉഷാകുമാരി. പി.ടി.എ പ്രസിഡന്റ് കെ രാജന്‍, മദര്‍ പി.ടി.എ പ്രസിഡന്റ് കെ ചിത്രലേഖ എന്നിവര്‍ നേതൃത്വം നല്‍കി. പ്രവൃത്തി ദിവസമായിട്ടും കുട്ടികളുടെ പഠന മണിക്കൂറുകള്‍ നഷ്ടപ്പെടുത്താതെയായിരുന്നു പരിശീലനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."