HOME
DETAILS
MAL
ഇന്ത്യയില്‍ പിന്നിട്ടത് അസഹിഷ്ണുതയുടെ നാലര വര്‍ഷം: രാഹുല്‍ ഗാന്ധി
backup
January 11 2019 | 18:01 PM
ദുബൈ: അസഹിഷ്ണുത നിറഞ്ഞ നാലര വര്‍ഷമാണ് ഇന്ത്യയില്‍ കടന്നുപോയതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. യു.എ.ഇ സന്ദര്‍ശനത്തിന്റെ ഭാഗമായി ദുബൈ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന പൊതുസമ്മേളനത്തില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുല്‍. ഇന്ത്യയിലെയും യു.എ.ഇയിലെയും ജനങ്ങളെ ഒന്നിപ്പിക്കുന്ന മൂല്യങ്ങള്‍ വിനയവും വ്യത്യസ്ത ആശയങ്ങള്‍ക്കും മതങ്ങള്‍ക്കും സമൂഹങ്ങള്‍ക്കുമിടയിലുള്ള സഹിഷ്ണുതയുമാണെന്നും രാഹുല്‍ പറഞ്ഞു.
പ്രവാസികളെ കൂടാതെ ഇന്ത്യ ഇന്നുള്ള രീതിയില്‍ എത്തുമായിരുന്നില്ല. നമ്മള് ഒന്നിച്ച് ബ്രിട്ടീഷുകാര്‍ക്കെതിരേ പോരാടി. മഹാത്മാ ഗാന്ധിയെന്ന ഒരു പ്രവാസിയായിരുന്നു ആ പോരാട്ടങ്ങള്‍ക്കു നേതൃത്വം നല്‍കിയത്. രാജ്യത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നിങ്ങളെല്ലാം കൂടെയുണ്ടാകണം-അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."