കേന്ദ്രം കേരളത്തെ ശ്വാസം മുട്ടിക്കുന്നു: മുഖ്യമന്ത്രി
കാസര്‍കോട്: അര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കാതെ കേന്ദ്രം കേരളത്തെ ശ്വാസം മുട്ടിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരള എന്‍.ജി.ഒ യൂനിയന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി ഓഫിസിന്റെ കെട്ടിടോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2018ല്‍ കേരളത്തിലുണ്ടായ പ്രളയത്തിനുശേഷം വേണ്ടത്ര സഹായം ലഭിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയവും മണ്ണിടിച്ചിലും കാലവര്‍ഷക്കെടുതിയായി കേന്ദ്രം അംഗീകരിക്കുന്നുപോലുമില്ല. മറ്റുസംസ്ഥാനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്കുമ്പോള് കേരളത്തെ മാത്രം ഒഴിവാക്കുന്നതിനുള്ള കാരണം എല്ലാവര്ക്കും അറിയാമെന്നും സഹായിക്കാന്‍ തയാറായവരെ കേന്ദ്ര സര്‍ക്കാര്‍ മുടക്കുന്നത് കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളുടെ കൂലി മാസങ്ങളായി നല്‍കുന്നില്ല. കൂലി കുടിശ്ശികയിലെ ഒരു വിഹിതം നല്‍കാമെന്ന് അറിയിച്ച കേന്ദ്രം മറ്റൊരു അറിയിപ്പിലൂടെ അതില്‍നിന്ന് പിന്വാങ്ങുകയാണുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."