പൗരത്വ നിയമ ഭേദഗതിയില്‍ മുഖ്യമന്ത്രിക്ക് കള്ളക്കളി: ചെന്നിത്തല
തലശേരി (കണ്ണൂര്‍): ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന പ്രമേയത്തെ പിന്തുണയ്ക്കാത്ത മുഖ്യമന്ത്രി പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ കള്ളക്കളിയാണ് കളിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി നയിക്കുന്ന പദയാത്ര ന്യൂമാഹിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ബി.ജെ.പിയുടെ ഗ്രാമഫോണായി മാറി. സഭയുടെ നിയമപ്രകാരമാണ് പ്രമേയം അവതരിപ്പിക്കുന്നത്. ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന പ്രമേയത്തില്‍ ഭരണഘടനാ വിരുദ്ധതയില്ല. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ പിണറായി കണ്ടുപഠിക്കണം. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് യു.ഡി.എഫ് രാഷ്ട്രീയ മുതലെടുപ്പിനില്ല. റിപ്പബ്ലിക് ദിനത്തില്‍ ചങ്ങലായി നിന്ന മുഖ്യമന്ത്രി ഗര്‍ണറുടെ ചായ സല്‍ക്കാരത്തിനാണ് പിന്നീട് പോയതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."