HOME
DETAILS

ജെ.ഡി.യുവിലെ ഭിന്നത: പ്രശാന്ത് കിഷോറിനെയും തള്ളി നിതീഷ്

  
backup
January 28 2020 | 18:01 PM

%e0%b4%9c%e0%b5%86-%e0%b4%a1%e0%b4%bf-%e0%b4%af%e0%b5%81%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ad%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b6%e0%b4%be

പാറ്റ്‌ന: പൗരത്വ നിയമ ഭേദഗതി, ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായുള്ള സഖ്യം തുടങ്ങിയ വിഷയങ്ങളില്‍ പാര്‍ട്ടി നിലപാടുകളെ ചോദ്യം ചെയ്ത നേതാക്കളെ തള്ളി ബിഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായി നിതീഷ് കുമാര്‍ വീണ്ടും രംഗത്ത്. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും രാഷ്ട്രീയ തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിന് വേണമെങ്കില്‍ പാര്‍ട്ടി വിടാമെന്നാണ് നിതീഷ് വ്യക്തമാക്കിയിരിക്കുന്നത്.
പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്ത മുതിര്‍ന്ന പാര്‍ട്ടി നേതാവ് പവന്‍ വര്‍മയോടും നേരത്തെ നിതീഷ് കുമാര്‍ ഇതേ രീതിയില്‍ പ്രതികരിച്ചിരുന്നു. വിഷയത്തില്‍ കൃത്യമായ നിലപാടെടുക്കണമെന്നാവശ്യപ്പെട്ട് നിതീഷ് കുമാറിന് പവന്‍ വര്‍മ കത്തയച്ചതിനു പിന്നാലെയായിരുന്നു അദ്ദേഹത്തിനു പാര്‍ട്ടി വിടാന്‍ സ്വാതന്ത്ര്യമുണ്ടെന്നു ചൂണ്ടിക്കാട്ടി നിതീഷ് രംഗത്തെത്തിയിരുന്നത്.
പൗരത്വ നിയമ ഭേദഗതിയെ തുടക്കത്തിലേ എതിര്‍ക്കുകയും ബി.ജെ.പിയെ പരിഹസിക്കുകയും ചെയ്തിരുന്ന പ്രശാന്ത് കിഷോറിനോടും ഇതേ നിലപാടാണ് നിതീഷ് സ്വീകരിച്ചിരിക്കുന്നത്. ചിലര്‍ തനിക്കു കത്തയച്ചു. ചിലര്‍ ട്വീറ്റ് ചെയ്തു പ്രതികരിക്കുന്നു. പാര്‍ട്ടിയില്‍ നില്‍ക്കണമെങ്കില്‍ നില്‍ക്കാം, വേണ്ടെങ്കില്‍ പുറത്തുപോകാം എന്നാണ് തനിക്ക് അവരോടു പറയാനുള്ളതെന്നാണ് ഇന്നലെ നിതീഷ് വ്യക്തമാക്കിയത്. പ്രശാന്ത് കിഷോറിനെ പാര്‍ട്ടിയിലെടുക്കാന്‍ അമിത് ഷായാണ് തന്നോടു നിര്‍ദേശിച്ചിരുന്നതെന്നും നിതീഷ് കുമാര്‍ പറഞ്ഞു.
പല പാര്‍ട്ടികളുടെയും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായി പ്രശാന്ത് കിഷോര്‍ പ്രവര്‍ത്തിച്ചപ്പോള്‍ താന്‍ വിലക്കിയിരുന്നില്ലെന്നു വ്യക്തമാക്കിയ നിതീഷ്, അദ്ദേഹത്തിനു പാര്‍ട്ടി വിടുന്നതില്‍ തടസങ്ങളൊന്നുമില്ലെന്നും പറഞ്ഞു. ഇതോടെ, പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ ജെ.ഡി.യുവിലുള്ള അസ്വാരസ്യം ഒന്നുകൂടി മറനീക്കിയിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഭല്‍ മസ്ജിദ് സംഘര്‍ഷം; ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് യുപി പൊലിസ് 

National
  •  17 days ago
No Image

കരുണകാത്ത് എസ്.എം.എ പിടിപ്പെട്ട മുഹമ്മദ് ഷാമില്‍; 14കാരന്റെ അടിയന്തിര ചികിത്സക്കു വേണ്ടത് മൂന്നു കോടി

Kerala
  •  17 days ago
No Image

വിരബാധ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും, ശ്രദ്ധിക്കുക: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  17 days ago
No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  17 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  17 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  17 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  18 days ago
No Image

'നിക്കണോ പോകണോ എന്ന് പാര്‍ട്ടി തീരുമാനിക്കും, തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം തനിക്ക്': കെ. സുരേന്ദ്രന്‍

Kerala
  •  18 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥി അമ്മുവിന്റെ മരണം; മൂന്ന് പ്രതികളേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  18 days ago
No Image

ഷോപ്പിങ് മാളിൽനിന്ന് മോഷണം; രണ്ടു പേർ അറസ്റ്റിൽ

oman
  •  18 days ago