HOME
DETAILS

ബാഷ്പീകരണം; ഇടുക്കി ഡാമില്‍ നിന്നും പ്രതിദിനം നഷ്ടമാകുന്നത് 10 ലക്ഷം രൂപയുടെ വൈദ്യുതിക്കുള്ള വെള്ളം

  
backup
February 25 2017 | 23:02 PM

%e0%b4%ac%e0%b4%be%e0%b4%b7%e0%b5%8d%e0%b4%aa%e0%b5%80%e0%b4%95%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%87%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%a1%e0%b4%be%e0%b4%ae%e0%b4%bf

തൊടുപുഴ: സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുതി പദ്ധതിയുടെ ഇടുക്കി അണക്കെട്ടില്‍ നിന്നും പ്രതിദിനം ബാഷ്പീകരണം മൂലം നഷ്ടമാകുന്നത് രണ്ടര ലക്ഷം യൂനിറ്റ് വൈദ്യുതി ഉത്പ്പാദിപ്പിക്കാന്‍ ആവശ്യമായ വെള്ളം. പുറമെ നിന്നും വൈദ്യുതി വാങ്ങുന്ന വിലവച്ചു നോക്കിയാല്‍ 10 ലക്ഷം രൂപയുടെ വൈദ്യുതിക്കുള്ള വെള്ളമാണിങ്ങനെ നഷ്ടമാകുന്നത്. വീശിയടിക്കുന്ന കാറ്റും കനത്ത ചൂടുമാണ് ജല ബാഷ്പീകരണത്തിന്റെ തോത് ഉയര്‍ത്തുന്നത്. കെ.എസ്.ഇ.ബി റിസര്‍ച്ച് വിഭാഗത്തിന്റെ കണക്കനുസരിച്ച് 5.9 മില്യണ്‍ ക്യുബിക്ക് അടി വെള്ളമാണ് ദിവസവും നഷ്ടമാകുന്നത്.

2,45,833.3 യൂനിറ്റ് ഉത്പ്പാദിപ്പിക്കാനുള്ള വെള്ളമാണിത്. ഇപ്പോള്‍ പുറമെ നിന്നും വൈദ്യുതി വാങ്ങുന്നത് യൂനിറ്റിന് 4.09 രൂപ നിരക്കിലാണ്. ഈ വിലവച്ച് കണക്കുകൂട്ടുമ്പോള്‍ 10,05,458.1 ലക്ഷം രൂപയുടെ വൈദ്യുതിക്കുള്ള വെള്ളമാണിങ്ങനെ നഷ്ടമാകുന്നത്.


65 സ്‌ക്വയര്‍ കിലോമീറ്ററാണ് ഇടുക്കി അണക്കെട്ടിന്റെ ഫുള്‍ റിസര്‍വോയര്‍ ലെവല്‍. ഇപ്പോള്‍ സംഭരണശേഷിയുടെ 32 ശതമാനം വെള്ളമാണ് അണക്കെട്ടിലുള്ളത്. 30-32 സ്‌ക്വയര്‍ കിലോമീറ്ററിലാണ് ഇപ്പോള്‍ വെള്ളത്തിന്റെ വ്യാപനം. സാധാരണ ജനുവരി പിന്നിടുന്നതോടെ കാറ്റ് ശമിക്കാറുണ്ട്. എന്നാല്‍ ഇക്കുറി ഫെബ്രുവരി അവസാന വാരമായിട്ടും കാറ്റ് ശക്തമായി തുടരുകയാണ്. ബാഷ്പീകരണ നിരക്ക് ഉയരാന്‍ പ്രധാന കാരണം ഈ കാറ്റാണ്. ഹൈറേഞ്ചിലെ താപനില വന്‍ തോതില്‍ ഉയര്‍ന്നതും ബാഷ്പീകരണം കൂടാന്‍ ഇടയാക്കുന്നു. ചൂട് കൂടിവരുന്നതിനാല്‍ വരും ദിവസങ്ങളില്‍ നഷ്ടത്തിന്റെ തോത് ഇനിയും ഉയരാനാണ് സാധ്യത. അണക്കെട്ടില്‍ ഇപ്പോള്‍ ബാഷ്പീകരണം മൂര്‍ധന്യാവസ്ഥയിലാണെന്ന് റിസര്‍ച്ച് ആന്‍ഡ് ഡാം സേഫ്റ്റി അസി. എക്‌സി. എന്‍ജിനീയര്‍ അലോഷി പോള്‍ സുപ്രഭാതത്തോട് പറഞ്ഞു. ഇടുക്കി പദ്ധതി പ്രദേശത്തെ ശരാശരി താപനില 35 ഡിഗ്രിയായി ഉയര്‍ന്നിട്ടുണ്ട്.


7.134 ദശലക്ഷം യൂനിറ്റായിരുന്നു ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറിലെ മൂലമറ്റം പവര്‍ ഹൗസിലെ ഉത്പ്പാദനം. 130 മെഗാവാട്ട് വീതം ശേഷിയുള്ള 6 ജനറേറ്ററുകളും പീക്ക് ലോഡ് സമയത്ത് വിശ്രമമില്ലാതെ പ്രവര്‍ത്തിപ്പിക്കുകയാണ്. 710.94 മീറ്ററാണ് ഇടുക്കി അണക്കെട്ടിലെ ഇന്നലത്തെ ജലനിരപ്പ്. പ്രതിദിന ഉത്പാദനം കൂടി ഉയര്‍ത്തുന്ന സ്ഥിതിക്ക്, ഈ നില തുടര്‍ന്നാല്‍ മെയ് 31 വരെ പിടിച്ചുനില്‍ക്കാന്‍ ക്ലേശിക്കേണ്ടിവരുമെന്നാണ് കെ.എസ്.ഇ.ബി ഗവേഷണ വിഭാഗത്തിന്റെ വിലയിരുത്തല്‍.


ഗ്രിഡില്‍ വീണ്ടും തകരാര്‍;
ആഭ്യന്തര ഉല്‍പാദനം ഉയര്‍ത്തി

തൊടുപുഴ: കേരളത്തിലേക്ക് വൈദ്യുതി എത്തിക്കുന്ന ഗ്രിഡില്‍ തകരാര്‍ സംഭവിച്ചതിനേത്തുടര്‍ന്ന് ഇന്നലെ കേന്ദ്ര വൈദ്യുതിയില്‍ കുറവുണ്ടായി. ഇതേ തുടര്‍ന്ന് സംസ്ഥാനത്തെ ആഭ്യന്തര ഉത്പ്പാദനം ഉയര്‍ത്തി.
മഹാരാഷ്ട്ര മേഖലയിലാണ് ഗ്രിഡില്‍ തകരാര്‍ സംഭവിച്ചത്. തുടര്‍ന്ന് ആഭ്യന്തര ഉത്പ്പാദനം 17.552 ദശലക്ഷം യൂനിറ്റായി ഉയര്‍ത്തുകയായിരുന്നു. 51.33 ദശലക്ഷം യൂനിറ്റാണ് ഇന്നലെ പുറമേ നിന്നും എത്തിച്ചത്. 68.88 ദശലക്ഷം യൂനിറ്റായിരുന്നു സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം.
1607 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളമാണ് ഇനി ശേഷിക്കുന്നത്. കഴിഞ്ഞയാഴ്ചയും ഗ്രിഡില്‍ തകരാര്‍ സംഭവിച്ചിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീലഗിരിയില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി കര്‍ഷകന്‍ മരിച്ചു

Kerala
  •  3 months ago
No Image

അസമില്‍ മുസ്‌ലിം വീടുകള്‍ക്ക് നേരെ വീണ്ടും ബുള്‍ഡോസര്‍ രാജ്; ബി.ജെ.പി സര്‍ക്കാറിന്റെ നടപടി സുപ്രിം കോടതി ഉത്തരവ് മറികടന്ന് 

National
  •  3 months ago
No Image

ഇന്ത്യയില്‍ ഗുണനിലവാരമില്ലാത്ത  53 മരുന്നുകള്‍; പരിശോധനയില്‍ പരാജയപ്പെട്ടത് പാരസെറ്റാമോള്‍, കാല്‍സ്യം വിറ്റാമിന്‍ ഡി3 സപ്ലിമെന്റ്‌സ് ഉള്‍പ്പടെ 

Kerala
  •  3 months ago
No Image

ജസ്റ്റിസ് നിധിന്‍ മധുകര്‍ ജംദാര്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു

Kerala
  •  3 months ago
No Image

ഓണാഘോഷത്തിലെ സാഹസികയാത്ര; ഫാറൂഖ് കോളജ് വിദ്യാര്‍ഥികളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  3 months ago
No Image

റാം c/o ആനന്ദിയുടെ വ്യാജപതിപ്പ് നിര്‍മിച്ച് വിറ്റു; യുവാവ് കസ്റ്റഡിയില്‍

Kerala
  •  3 months ago
No Image

എ.ഡി.ജി.പിയോട് എന്തൊരു കരുതലാണ്;  മുഖ്യമന്ത്രിയുടെ അറിവോടെയാണ് പൂരം കലക്കിയതെന്ന് വി.ഡി സതീശന്‍

Kerala
  •  3 months ago
No Image

ലബനാനില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍? ഇരു രാജ്യങ്ങളും ഉടന്‍ തീരുമാനമെടുത്തേക്കുമെന്ന് സൂചന

Kerala
  •  3 months ago
No Image

ലോറിയ്ക്കുള്ളില്‍ അര്‍ജുന്റെ മകന്റെ കളിപ്പാട്ടവും; ഫോണുകളും വാച്ചും ബാഗും കണ്ടെത്തി; അവശേഷിക്കുന്ന കണ്ണീര്‍ കാഴ്ച്ചകള്‍

Kerala
  •  3 months ago
No Image

'അര്‍ജ്ജുനെ ഗംഗാവലിക്ക് വിട്ടു കൊടുക്കില്ലെന്ന് ശാഠ്യം പിടിച്ച മനാഫ്, ഏതോ ഒരാള്‍ക്കായി രാവുകളെ പകലാക്കിയ സ്ഥലം എം.എല്‍.എ' എന്തോരം മനുഷ്യരാണ് ഈ ഭൂമിയില്‍

Kerala
  •  3 months ago