പൊന്നാനി മത്സ്യമേഖലയ്ക്ക് പുത്തനുണര്‍വേകാന്‍ ഇ. ശ്രീധരന്
പൊന്നാനി: സമഗ്ര മത്സ്യബന്ധന മേഖലയ്ക്കും സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റിനും ഡി.പി.ആര് തയാറാക്കാന്‍ സന്നദ്ധനാണെന്ന് ഡോ. ഇ. ശ്രീധരന്. 2017-22 പഞ്ചവത്സര പദ്ധതിയുടെ ഭാഗമായുള്ള പൊന്നാനി നഗരസഭ ആസൂത്രണസമിതി യോഗത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊന്നാനി ഹാര്‍ബറില്‍ ആധുനിക രീതിയിലുള്ള ഐസ് പ്ലാന്റും ശീതീകരിച്ച സംഭരണ കേന്ദ്രങ്ങളും ആധുനിക രീതിയിലുള്ള മത്സ്യ മാര്‍ക്കറ്റും ഫിഷറീസ് ട്രെയ്നിങ് സെന്ററും അടക്കമുള്ള മത്സ്യമേഖലയിലെ ബൃഹത്തായ പദ്ധതി, കനോലി കനാല്‍ പരിസരം അടക്കം വരുന്ന വിപുലമായ സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റ്, വിപുലമായ തെരുവു വിളക്ക് പദ്ധതി എന്നിവയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കി മുനിസിപ്പാലിറ്റിയെ ഏല്‍പ്പിക്കാന്‍ തയാറാണെന്ന് അദ്ദേഹം അറിയിച്ചു. നിര്‍മാണ പ്രവൃത്തികള്‍ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്കു നല്‍കാനും അദ്ദേഹം നിര്‍ദേശിച്ചു.
പൊന്നാനി നഗരസഭയില്‍ ചേര്‍ന്ന യോഗത്തില്‍ ചെയര്മാന് സി.പി മുഹമ്മദ് കുഞ്ഞി അധ്യക്ഷനായി. ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ അഡ്വ. പി.കെ ഖലീമുദ്ദീന്, ഒ.ഒ ഷംസു, ടി മുഹമ്മദ് ബഷീര്‍, അഷ്റഫ് പറമ്പില്‍, റീന പ്രകാശ്, നഗരസഭാ സെക്രട്ടറി കെ.കെ മനോജ്, ആസൂത്രണ സമിതി അംഗങ്ങള്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."