കെ.പി.എസ്.ടി.എ വിദ്യാഭ്യാസ സംരക്ഷണ ജാഥ നാളെ തുടങ്ങും
കാസര്‍കോട്: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ വിദ്യാഭ്യാസ രംഗത്ത് നടപ്പാക്കുന്ന കാവി-ചുവപ്പ് വല്‍ക്കരണത്തിനെതിരേ കെ.പി.എസ്.ടി.എ സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ സംരക്ഷണ ജാഥ (ജ്യോതിര്‍ഗമയ) നാളെ കാസര്‍കോട് നിന്ന് പ്രയാണമാരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് പി. ഹരിഗോവിന്ദന്‍ നയിക്കുന്ന ജാഥ 25ന് തിരുവനന്തപുരത്ത് സമാപിക്കും.
നാളെ വൈകിട്ട് നാലിന് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ജാഥ ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി സതീശന്‍ മുഖ്യപ്രഭാഷണം നടത്തും. ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നില്‍ അധ്യക്ഷനാവും.
സംസ്ഥാനത്തെ 53 കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം 25ന് തിരുവനന്തപുരത്ത് സമാപിക്കുന്ന ജാഥയുടെ സമാപന സമ്മേളനം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തും.
വാര്‍ത്താസമ്മേളനത്തില്‍ സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ ടി.കെ എവുജിന്‍, കെ.പി.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സി രാജന്‍, സംസ്ഥാന നിര്‍വാഹക സമിതിയംഗം പി.ശശിധരന്‍, സംഘാടക സമിതി വര്‍ക്കിംങ് ചെയര്‍മാന്‍ കുഞ്ഞിക്കണ്ണന്‍ കരിച്ചേരി, കണ്‍വീനര്‍ എന്‍.എം തോമസ്, സെറ്റോ ചെയര്‍മാന്‍ പി.വി രമേശന്‍, കെ. അനില്‍ കുമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."