ഇന്ത്യൻ സോഷ്യൽ ഫോറം റിപ്പബ്ലിക് ദിന സംഗമം
ദമാം: 'സേവ് റിപ്പബ്ലിക് ' എന്ന സന്ദേശമുയർത്തി ഇന്ത്യൻ സോഷ്യൽ ദമാം സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച റിപ്പബ്ലിക് ദിന സംഗമം ശ്രദ്ദേയമായി ദമാം റയ്യാൻ ക്ലിനിക് ഓഡിറ്റോറിയത്തിൽ യൂണിറ്റി സോങ്ങോടു കൂടി ആരംഭിച്ച പരിപാടിയിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് വസീം റബ്ബാനി ഉടുപ്പി അധ്യക്ഷത വഹിച്ചു. ഇന്ത്യൻ എംബസി സ്‌കൂൾ മുൻ ചെയർമാൻ അബ്ദുൽ വാരിസ് (കിംഗ് ഫഹദ് യൂണിവേഴ്സിറ്റി) ഉദ്ഘാടനം ചെയ്തു.
ദില്ലി സോണൽ പ്രസിഡന്റ മൻസൂർ ഷാ മുഖ്യ പ്രഭാഷണം നടത്തി. ഡോ. ഫയാസ് (കിംഗ് ഫഹദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ) മുഖ്യാതിഥിയായിരുന്നു. നാസർ കൊടുവള്ളി (കേരളം), ഷരീഫ് (കർണാടക), ജഹാംഗീർ മൗലവി(തമിഴ്‌നാട്), റീജണൽകമ്മിറ്റി എക്സിക്യൂട്ടീവ് അംഗം അമീർ മൗലവി, നമീർ ചെറുവാടി, അഷ്റഫ് പുത്തൂർ സംസാരിച്ചു. ഫിറോസ് ജുബൈൽ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രം വിവരിക്കുന്ന ഹ്രസ്വചിത്രവും പരിപാടിയിൽ പ്രദർശിപ്പിച്ചു. താഹിർ ഹൈദരാബാദ് അവതാരകനായിരുന്നു. പ്രവിശ്യയിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ ഉൾപ്പെടെ നിരവധിപേർ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."