ഒറ്റകെട്ടായി പ്രതിഷേധങ്ങൾ തുടരണം: ഐ.സി.എഫ് മാനവിക സഭ
ജിദ്ദ: രാജ്യത്ത് വെറുപ്പും വിദ്വേഷവും വളർത്തുന്ന ഫാഷിസ്റ്റ് ഭരണകുടത്തിനെതിരെ രാജ്യം ഒറ്റക്കെട്ടായി പൊരുതണമെന്നു റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് ജിദ്ദ സെൻട്രൽ ഐ സി എഫ് സംഘടിപ്പിച്ച മാനവിക സഭ ആഹ്വാനം ചെയ്തു. പ്രമുഖ മാധ്യമപ്രർത്തകനും സൗദി ഗസറ്റ് ന്യൂസ് എഡിറ്ററുമായ ഹസൻ ചെറൂപ്പ ഉദ്ഘാടനം ചെയ്‌തു.
നാഷണൽ സിക്രട്ടറി ബഷീർ എറണാകളം, ഷിബു തിരുവനന്തപുരം (നവോദയ), മുസ്തഫ കോട്ടോപാടം (കെ എം സി സി), കെടി മുനീർ (ഒഐ സി സി) ഷാജു (ഗ്രന്ഥപ്പുര ജിദ്ദ) എന്നിവർ സംസാരിച്ചു. ദഅവാ കാര്യ പ്രസിഡണ്ട് യഹ്‌യ ഖലീൽ നൂറാനി അധ്യക്ഷത വഹിച്ചു. സയ്യിദ് ഹബീബ് അൽ ബുഖാരി പ്രാർത്ഥന നടത്തി, ബഷീർ പറവൂർ ഭരണഘടനയുടെ പ്രിയാംബിൾ വായന നിർവഹിച്ചു. അബ്ദുൾറഹ്മാൻ മളാഹിരി, അബ്ദുൽ ഖാദർ മാസ്റ്റർ, ഷാഫി മുസ്‌ലിയാർ മുഹമ്മദലി വേങ്ങര, മജീദ് സഖാഫി, ഹസൻ സഖാഫി, റഷീദ് കക്കോവ്, അമ്പാസ് ചെങ്ങാനി എന്നിവർ സംബന്ധിച്ചു. മുഹമ്മദ് സഖാഫി ഉഗ്രപുരം സ്വാഗതവും മുഹമ്മദ് അൻവരി കൊമ്പം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."