പുന്നപ്പുഴ സംരക്ഷിക്കാന്‍ പുഴയാത്ര നടത്തി
മൂത്തേടം: മൂത്തേടം പഞ്ചായത്ത് അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന പുന്നപ്പുഴയിലെ കൈയേറ്റങ്ങള്‍ നേരില്‍ കാണാനും പുഴയെ സംരക്ഷിക്കുന്നതിനുമായി പുഴയോര കൂട്ടായ്മയുടെ നേതൃത്വത്തില്‍ പുഴയാത്ര നടത്തി.
മുപ്പിനി കടവില്‍ നിന്നാരംഭിച്ച യാത്ര കാറ്റാടി കടവില്‍ സമാപിച്ചു.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.ടി രാധാമണി, വൈസ് പ്രസിഡന്റ് എ.ടി റെജി, ബ്ലോക്ക് അംഗം പി ഇല്‍മുന്നീസ, വൈരം വളപ്പില്‍ ശിഹാബ്, ടോമി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു യാത്ര. പുഴയോരം വ്യാപകമായി കൈയേറിയതായി ക@െണ്ടത്തിയതായി വൈസ് പ്രസിഡന്റ് പറഞ്ഞു. അടുത്ത ബോര്‍ഡ് യോഗത്തില്‍ ഈ വിഷയം ചര്‍ച്ചചെയ്ത് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുഴയോര കൈയേറ്റവുമായി ബന്ധപ്പെട്ട് പഞ്ചായത്തില്‍ അനവധി പരാതികള്‍ ലഭിച്ചിട്ടു@ണ്ട്. അവയൊക്കെ യാത്രയില്‍ പരിശോധിച്ചതായും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച കാറ്റാടി മുതല്‍ നെല്ലിക്കുത്തുവരെ യാത്ര നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."