വിപുലീകരണത്തിന് 25 ലക്ഷം രൂപ അനുവദിച്ചു
അരീക്കോട്: ഗ്രാമപഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് പി.കെ ബഷീര്‍ എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ അനുവദിച്ചു.
പഞ്ചായത്തിലെ പതിനാല് വാര്‍ഡുകളിലെയും ജനങ്ങളുടെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടി ഈ ഫണ്ടുപയോഗിച്ച് നടപ്പാക്കുമെന്ന് എം.എല്‍.എ പറഞ്ഞു. ഗ്രാമ പഞ്ചായത്തിന്റെ നിരന്തരമായ ശ്രമഫലങ്ങള്ക്കൊടുവിലാണ് പദ്ധതിയിലേക്ക് 25 ലക്ഷം കൂടി ലഭിച്ചത്. ചില വാര്‍ഡുകളില്‍ മാത്രമൊതുങ്ങിയിരുന്ന കുടിവെള്ള പദ്ധതി പൈപ്പ് ലൈനുകള്‍ എല്ലാ വാര്‍ഡുകളിലേക്കും വ്യാപിപ്പിക്കും. ഇതോടെ പഞ്ചായത്തിലെ കുടിവെള്ള പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരമാവും.
ജില്ലയില്‍ എം.എല്‍.എ ഫണ്ടുപയോഗിച്ച് നടപ്പാക്കുന്ന ഏറ്റവും വലിയ കുടിവെള്ള വിതരണ ശൃംഖലയുടെ വിപുലീകരണമാണിത്. കുടിവെള്ള ക്ഷാമം രൂക്ഷമായ പൈപ്പ് പെരുംപറമ്പ്, മേത്തലങ്ങാടി, അരീക്കോട് ടൗണ്‍, പുത്തലം, സൗത്ത് പുത്തലം, കോഴക്കോട്ടൂര്, ചെമ്രകാട്ടൂര്, വെള്ളേരിവെസ്റ്റ്, വെള്ളേരി ഈസ്റ്റ്, താഴത്തുമുറി, ഐ ടി ഐ, മുണ്ടമ്പ്ര, പൂങ്കുടി, കാരിപറമ്പ് എന്നീ വാര്‍ഡുകളിലേക്ക് കൂടി പദ്ധതിയില്‍ നിന്ന് വെള്ളമെത്തിക്കാനാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."