ജില്ലയില്‍ തലയെണ്ണല്‍ പൂര്‍ത്തിയായി
എണ്ണം കുറഞ്ഞത് സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നാം ക്ലാസില്‍ 29,438 കുട്ടികള്‍
പാലക്കാട്: ജില്ലയിലെ ആറാം പ്രവൃത്തി ദിവസത്തില്‍ തലയെണ്ണിയപ്പോള്‍ ഒന്നാംക്ലാസില്‍ ചേര്‍ന്നത് 29,438 കുട്ടികള്‍. 14,503 ആണ്‍കുട്ടികളും 14,935 പെണ്‍കുട്ടികളും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ സര്‍ക്കാര്‍ സ്‌കൂളില്‍ 240 കുട്ടികള്‍ കുറഞ്ഞു. എയിഡഡ് സ്‌കൂളുകളില്‍ 632 കുട്ടികള്‍ കുറഞ്ഞപ്പോള്‍ അണ്‍എയ്ഡഡില്‍ 500 പേര്‍ ഒന്നാം ക്ലാസില്‍ കൂടി. ഒന്നുമുതല്‍ പത്തുവരെയുള്ള ക്ലാസുകളിലായി ആകെ 3,51,074 കുട്ടികളുണ്ട്. 1,76,873 ആണ്‍കുട്ടികളും 1,74,201 പെണ്‍കുട്ടികളും. ആകെ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 2015 നേക്കാള്‍ 7437 വിദ്യാര്‍ത്ഥികള്‍ കുറഞ്ഞു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 4385 വിദ്യാര്‍ത്ഥികളും എയ്ഡഡില്‍ 5714 ഉം കുറഞ്ഞപ്പോള്‍ അണ്‍ എയിഡഡില്‍ 2662 വിദ്യാര്‍ത്ഥികള്‍ വര്‍ധിച്ചു. 2015 ല്‍ ആകെ 3,56,212 വിദ്യാര്‍ത്ഥികളാണുണ്ടായിരുന്നത്. പട്ടികജാതി വിഭാഗത്തില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ 22,267 വിദ്യാര്‍ത്ഥികളും എയ്ഡഡില്‍ 34,306 പേരും അണ്‍ എയ്ഡില്‍ 1663 വിദ്യാര്‍ത്ഥികളുമാണുള്ളത്. പട്ടിക വര്‍ഗ വിഭാഗത്തിലാവട്ടെ സര്‍ക്കാര്‍ മേഖലയില്‍ 4879 പേരും എയിഡഡില്‍ 3024 പേരും അണ്‍ എയിഡഡില്‍ 531 വിദ്യാര്‍ത്ഥികളുമാണുള്ളത്. സര്‍ക്കാര്‍ സ്‌കൂളുകളിലേക്കാള്‍ എയിഡഡ് വിദ്യാലയങ്ങളിലാണ് ഇത്തവണ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായത്. ജില്ലയില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞത് അധ്യാപകരെ ആശങ്കയിലാക്കിയിട്ടുണ്ട്. കൂടുതല്‍ പേര്‍ അധ്യാപക ബാങ്കിലേക്ക് പോകാനുള്ള സാധ്യതയാണ് കാണുന്നത്. സി.ബി.എസ്.ഇ സ്‌കൂളുകളിലേക്ക് കുട്ടികളുടെ ഒഴുക്ക് കൂടിയതോടെയാണ് പൊതു വിദ്യാലയത്തില്‍ എണ്ണം കുറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."