ബ്രിട്ടന്റെ വിഭജനവാദം ഉയര്‍ത്തിപ്പിടിച്ചവരാണ് ഗാന്ധിഘാതകരായത്: മന്ത്രി കെ.ടി ജലീല്‍
വടകര: ഇന്ത്യയെ അടക്കിഭരിച്ച് വിഭജനവാദം ഉയര്‍ത്തിയ ബ്രിട്ടനെ അനുകൂലിച്ചവരാണ് പിന്നീട് ഗാന്ധിഘാതകരായതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി കെ.ടി ജലീല്‍. മതവും ഭാഷയും സംസ്‌കാരവും വ്യത്യസ്തമായ ഒരു ദേശത്തിന് രാഷ്ട്രമായി തീരാനുള്ള യോഗ്യതയില്ലെന്നാണ് ബ്രിട്ടീഷുകാര്‍ പ്രചരിപ്പിച്ചത്. എന്നാല്‍ മത നിരപേക്ഷതയിലൂന്നിയ ദേശീയതയെ വളര്‍ത്തുകയാണ് ഗാന്ധിജി ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച ഗാന്ധി സ്മൃതി സദസില്‍ ഗാന്ധി രക്തസാക്ഷിത്വത്തിന്റെ കാലിക മാനങ്ങള്‍ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ല ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ. ചന്ദ്രന്‍ മോഡറേറ്ററായി. പ്രൊഫ. കടത്തനാട് നാരായണന്‍ അധ്യക്ഷനായി. ഡോ. അനില്‍ ചേലമ്പ്ര, യു.കെ കുമാരന്‍ സംസാരിച്ചു. സ്മൃതി സദസിന്റെ ഉദ്ഘാടനം സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി അഡ്വ. പി. അപ്പുക്കുട്ടന്‍ നിര്‍വഹിച്ചു. വി.കെ ബാലന്‍, എന്‍ ശങ്കരന്‍, എ. ഗംഗാധരന്‍ നായര്‍, സി. കുഞ്ഞമ്മദ് സംസാരിച്ചു.
വനിത സംഗമത്തില്‍ ഡോ. സുധ അഴീക്കോടന്‍, പി.എം ഗീത, ഡോ. സംഗീത ചേനംപുല്ലി, എ.കെ ഗീത, വി. തങ്കമണി, എന്‍. രാജന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."