HOME
DETAILS
MAL
കറാച്ചി ഭീകരാക്രമണത്തിനു പിന്നില്‍ ഇന്ത്യയെന്ന ആരോപണവുമായി പാകിസ്താന്
backup
January 12 2019 | 03:01 AM
ന്യൂഡല്‍ഹി: കറാച്ചിയില്‍ ചൈനീസ് കാര്യാലയത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിനു പിന്നില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയാണെന്ന് പാകിസ്താന് ആരോപിച്ചു. കഴിഞ്ഞ വര്‍ഷം നവംബറില്‍ ചൈനീസ് എംബസിക്കു നേരെയുണ്ടായ ആക്രമണത്തിനു പിന്നിലാണ് ഇന്ത്യയെന്ന ആരോപണവുമായി പാകിസ്താന് എത്തിയത്.
എന്നാല്‍, ഈ ആരോപണം ഇന്ത്യ നിഷേധിച്ചു. കെട്ടിച്ചമച്ചതാണെന്നും ഇന്ത്യയെ കുറ്റപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. കറാച്ചി പൊലിസ് മേധാവി അമീര്‍ അഹ്മദ് ശെയ്ഖാണ് ആരോപണം ഉന്നയിച്ചത്. ചൈനയ്ക്കും പാകിസ്താനും ബന്ധത്തില്‍ വിള്ളല്‍ വരുത്താനും ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം അട്ടിമറിക്കാനുമായിരുന്നു ആക്രമണം നടത്തിയതെന്ന് അമീര്‍ അഹ്മദ് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."