HOME
DETAILS
MAL
കടം കൊടുക്കാത്തതിന് വില്‍പ്പനക്കാരനെ കുത്തി പരുക്കേല്‍പ്പിച്ചു
backup
June 12 2016 | 22:06 PM
കോതമംഗലം: കള്ള് കടം കൊടുക്കാത്തതിനെ തുടര്‍ന്ന് വില്പനക്കാരനെ കുത്തിപ്പരുക്കേല്‍പ്പിച്ചു.
കറുകടം ഷാപ്പിലെ വില്പനക്കാരനായ പുത്തന്‍പുരക്കല്‍ വിനോദിനെ കറുകടം അമ്പാട്ട് ദിലീപാണ് (48) കത്തിക്ക് കുത്തിയത്. ശനിയാഴ്ച രാത്രി മദ്യ ലഹരിയില്‍ കള്ള് കടം ചോദിച്ചെത്തിയ ദിലീപ്, പൊട്ടക്കല്‍ വാവ എന്ന വര്‍ഗീസ് (27) എന്നിവരുമായി വിനോദ് വാക്കു തര്‍ക്കമുണ്ടായി.
തുടര്‍ന്ന് ദിലീപ് വിനോദിനെ നെഞ്ചിലും ഇരു കൈകളിലും കുത്തുകയായിരുന്നു. വിനോദ് ആലുവ രാജഗിരി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
കോതമംഗലം പൊലിസ് കൊലപാതക ശ്രമത്തിന് കേസെടുത്ത് ഇരുവരേയും കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."