'എന്താണ് നടക്കുന്നതെന്ന് അറിയില്ല, ഇവിടെ നിന്ന് രക്ഷിക്കൂ'; കൊറോണ ഭീതിയ്ക്കിടെ വുഹാനില്‍ നിന്ന് തമിഴ്‌നാട് സ്വദേശിയുടെ വീഡിയോ സന്ദേശം
ചെന്നൈ: ലോകമെമ്പാടും കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ചൈനയില്‍ നിന്നും സഹായം അഭ്യര്‍ഥിച്ച് തമിഴ്‌നാട് സ്വദേശി. വിദ്യാര്‍ഥിയായ ശ്രീമാനാണ് വുഹാനില്‍ നിന്നും സഹായാഭ്യര്‍ഥനയുമായി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. എട്ടു ദിവസമായി വുഹാനില്‍ കുടുങ്ങിയിരിക്കുകയാണെന്നും എത്രയും പെട്ടന്ന് ഇവിടെ നിന്ന് രക്ഷപ്പെടുത്തണമെന്നുമാണ് യുവാവ് കേന്ദ്ര സര്‍ക്കാരിനോടും തമിഴ്‌നാട് സര്‍ക്കാരിനോടും അഭ്യര്‍ഥിക്കുന്നത്.
എട്ടു ദിവസമായി പുറത്തേക്ക് ഇറങ്ങിയിട്ട്. ബസും, മെട്രോയും അടക്കം പൊതുഗതാഗത സംവിധാനങ്ങളൊന്നും പ്രവര്‍ത്തിക്കുന്നില്ലെന്നും എല്ലാ കടകളും അടഞ്ഞ് കിടക്കുകയാണെന്നും എന്താണ് നടക്കുന്നതെന്ന് ശരിക്കും മനസിലാവുന്നില്ലെന്നും ശ്രീമാന്‍ വിഡിയോയില്‍ പറയുന്നു.
ഇവിടെ നിന്നും രക്ഷപ്പെടുത്തി, ഞങ്ങള്‍ക്ക് ഒരു രോഗവും ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം ഞങ്ങളെ പുറത്തുവിട്ടാല്‍ മതിയെന്നും ശ്രീമാന്‍ പറയുന്നു.
കൊറോണ വൈറസ് ബാധയില്‍ വിറങ്ങലിച്ചുനില്‍ക്കുന്ന വുഹാനില്‍നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ ചൈന കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. ഇന്ത്യയുടെ കണക്ക് പ്രകാരം 250ലേറെ ആളുകള്‍ ചൈനയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇതില്‍ മലയാളികളുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."