സമസ്ത ജില്ലാ കലാമേളക്ക് തുടക്കമായി
കോട്ടായി: സംഗീതകുലപതി ചെമ്പൈയുടെനാട്ടില്‍ സ്‌ലാമിക കാലമേളക്കുതുടക്കമായി. കോട്ടായി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്നമേള സമസ്ത സംസ്ഥാന ട്രഷറര്‍ സി.കെ.എം സാദിഖ് മുസലിയാര്‍ ഉദ്ഘാടനം ചെയ്തു. പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ പഴയലക്കിടി അധ്യക്ഷനായി. ടി.കെ മുഹമ്മദ്കുട്ടി ഫൈസി, സദാ ഹാജി കല്ലടിക്കോട്, കെ.പി.എ സമദ്മാസ്റ്റര്‍, ഹബീബ് ഫൈസി കോട്ടോപ്പാടം, കെ.എസ് അബ്‌റാര്‍ തങ്ങള്‍, ടി.പി അബുബക്കര്‍ മുസ്‌ലിയാര്‍ ഇ.വി ഖാജാ ദാരിമി, സി.എഛ് ബഷീര്‍ ഫൈസി, യു അലി അല്‍ഹസനി, യൂസുഫ് പത്തിരിപ്പാല, കെ.എസ് അനീസ് മാസ്റ്റര്‍, അലിമാത്തൂര്‍ ഖാദര്‍ഷാ ഹാജി, കെ.യൂ.എം താജുദ്ദീന്‍ മാസ്റ്റര്‍, സി.പി ശാഹുല്‍ ഹമീദ് ഫൈസി തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലയിലെ 876 മദ്രസകളില്‍ നിന്നും റേഞ്ച്, മേഖലാ മത്സരങ്ങളില്‍ മികവ് തെളിയിച്ചു ജില്ലതല മത്സരത്തിന് അര്‍ഹത നേടിയ 750ലധികം വിദ്യാര്‍ഥികളാണ് കലാമത്സരങ്ങളില്‍ മാറ്റുരക്കുന്നത്. ഇന്നലെ ബുര്‍ദ മത്സരങ്ങളോടെ കലാമേല വേദി ഉണര്‍ന്നു. 21 ടീമാണ് മത്സരത്തില്‍ പങ്കെടുത്തത്. അഞ്ചു വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. ഇന്ന് വൈകീട്ട് സമാപനസമ്മേളനം നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."