HOME
DETAILS

തെറ്റായ വിലാസത്തിലേക്ക് അറസ്റ്റ് വാറണ്ടെഴുതി; ക്ലാര്‍ക്ക് 25,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍

  
backup
June 12 2016 | 22:06 PM

%e0%b4%a4%e0%b5%86%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be%e0%b4%af-%e0%b4%b5%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d

തിരുവനന്തപുരം: തെറ്റായ വിലാസത്തിലേക്ക് അറസ്റ്റ് വാറണ്ട് അയച്ചത് വഴി നിരപരാധിയെ പൊലിസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ വഞ്ചിയൂര്‍ അഡീഷണല്‍ സബ് കോടതിയിലെ ബഞ്ച് ക്ലാര്‍ക്ക്  25,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി ഉത്തരവിട്ടു.
തുക പരാതിക്കാരന് മണി ഓര്‍ഡറായോ ഡി ഡി യായോ ജൂലൈ 30 നകം അയച്ചു കൊടുക്കണം. തുക അയച്ച ശേഷം ഓഗസ്റ്റ് മൂന്നിന് രാവിലെ 11 ന് കമ്മീഷന്‍ ഓഫീസില്‍ നടക്കുന്ന സിറ്റിങില്‍ ബെഞ്ച് ക്ലാര്‍ക്ക്  നടപടി റിപ്പോര്‍ട്ട് ഹാജരാക്കണമെന്നും  ഇല്ലെങ്കില്‍ തുക സര്‍ക്കാരില്‍ നിന്നും നല്‍കിയ ശേഷം ക്ലാര്‍ക്കിന്റെ ശമ്പളത്തില്‍ നിന്നും ഈടാക്കാന്‍ ഹൈക്കോടതിക്കും ബന്ധപ്പെട്ട കോടതിക്കും എഴുതുമെന്നും ജസ്റ്റിസ് ജെ.ബി. കോശി ഉത്തരവില്‍ പറഞ്ഞു.  
പേരൂര്‍ക്കട ഊളന്‍പാറ ബിജുകോട്ടേജില്‍ ദിലികുമാറിന്റെ പരാതിയിലാണ്  നടപടി.  ബഞ്ച് ക്ലാര്‍ക്കിന്റെ നടപടി ഗുരുതരമായ വീഴ്ചയാണെന്ന് കമ്മിഷന്‍ വിലയിരുത്തി. സമന്‍സും നോട്ടീസും എഴുതുന്നതുപോലെയല്ല വാറണ്ട് എഴുതേണ്ടത്.  വാറണ്ട് ജുഡീഷ്യല്‍ ഓഫീസര്‍ ഒപ്പിടേണ്ടതാണെന്നും കമ്മിഷന്‍ ചൂണ്ടിക്കാണിച്ചു. തനിക്കുണ്ടായ വീഴ്ചയെ കുറിച്ച് കോടതിയില്‍ നിന്നും അന്വേഷണം നടന്നു വരികയാണെന്ന് ബഞ്ച് ക്ലാര്‍ക്ക് കമ്മീഷനില്‍ ബോധിപ്പിച്ചു.  എന്നാല്‍ അത് അച്ചടക്ക നടപടിയില്‍ ഒതുങ്ങുമെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു.  പരാതിക്കാരന്റെ മാനസിക വിഷമത്തിന് പരിഹാരമാവില്ല അപമാനത്തിനും പരിഹാരമാവില്ല. 2015 ഓഗസ്റ്റ് 9 നാണ് പേരൂര്‍ക്കട എസ് ഐ, ദിലികുമാറിനെ പേരൂര്‍ക്കട ജങ്ഷനില്‍ നിന്നും അറസ്റ്റ് ചെയ്തത്. സ്റ്റേഷനില്‍ മര്‍ദ്ദനം ഏറ്റെന്നും കോടതിയില്‍ നിന്നാണ് ജാമ്യം ലഭിച്ചതെന്നും പരാതിയില്‍ പറയുന്നു. എസ്.റ്റി. നമ്പര്‍ 124106 എന്ന കേസിലെ അറസ്റ്റ് വാറണ്ട് തയ്യാറാക്കിയപ്പോള്‍ ബഞ്ച് ക്ലാര്‍ക്ക് എസ്.റ്റി. 12008 ലെ വിലാസം നോക്കി എഴുതിയതാണ് കുഴപ്പങ്ങള്‍ക്ക് കാരണമായത്.  ദിലികുമാര്‍ എസ്.റ്റി. 12008 എന്ന കേസില്‍ ജാമ്യം നേടി കേസ് നടത്തി വരികയാണ്. ഉദ്യോഗസ്ഥര്‍ കാണിക്കുന്ന ഇത്തരം  വീഴ്ചകള്‍ ഗുരുതരമായ പിഴവാണെന്നും വിവിധ കോടതി വിധികള്‍ ഇതിനെതിരെ ഉണ്ടായിട്ടുണ്ടെന്നും ഉത്തരവില്‍ പറയുന്നു.  ഈ  കേസിന് പരാതിക്കാരനായ ദിലികുമാറുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago
No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  3 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  3 months ago
No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരനെതിരായ ഹരജി സുപ്രിം കോടതി തള്ളി

Kerala
  •  3 months ago
No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  3 months ago
No Image

എല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും;  ഈ രീതിയിലാണ് പാര്‍ട്ടിയുടെ പോക്കെങ്കില്‍ 20-25 സീറ്റേ കിട്ടൂ- പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഇസ്‌റാഈലിന് തലങ്ങും വിലങ്ങും തിരിച്ചടി; യെമനില്‍ നിന്നും മിസൈല്‍, ആക്രമണം അഴിച്ചു വിട്ട് ഇറാഖും

International
  •  3 months ago
No Image

തൃശൂരിലെ എ.ടി.എം കവര്‍ച്ച; 5 അംഗ കൊള്ളസംഘം പിടിയിലായത് തമിഴ്‌നാട്ടില്‍ വച്ച്; പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Kerala
  •  3 months ago
No Image

തൃശൂര്‍ എ.ടി.എം കവര്‍ച്ചാ സംഘം പിടിയില്‍

Kerala
  •  3 months ago