പാലക്കാട് ഒയലംകുന്നില്‍ രാത്രിയുടെ മറവില്‍ സാമൂഹ്യവിരുദ്ധര്‍ മാലിന്യം തള്ളി
കിഴിശ്ശേരി : പാലക്കാട് ഒയലംകുന്നില്‍ രാത്രിയുടെ മറവില്‍ സാമൂഹ്യ വിരുദ്ധര്‍ മാലിന്യം തളളി. കിഴിശ്ശേരി കാഞ്ഞിരം മോങ്ങം റോഡില്‍ പാലക്കാട് ഒയലംകുന്ന് അങ്കണവാടിക്കു സമീപമാണ് മാലിന്യം തള്ളിയത്. പ്ലാസ്റ്റിക് കവറിലാക്കി ചാക്കില്‍ കെട്ടിയ നിലയില്‍ മാലിന്യം നിക്ഷേപിച്ചിരിക്കുന്നത് ഇന്നലെ രാവിലെയാണ് ശ്രദ്ധയില്‍ പെട്ടത്. നാല്‍പതോളം ചാക്കുകളിലായാണ് ഇലിടെ മാലിന്യം തള്ളിയിരിക്കുന്നത്. വ്യാഴാഴ്ച പന്ത്രണ്ടു മണിക്ക് ശേഷമാണ് മാലിന്യം നിക്ഷേപിച്ചത്. വിവരമറിഞ്ഞ് സമീപത്തെ ചെറുപ്പക്കാര്‍ സംഘടിക്കുകയും പൊലിസ് സ്റ്റേഷന്‍, പഞ്ചായത്ത്, ആരോഗ്യ വകുപ്പ് എന്നിവര്‍ക്ക് വിവരം നല്‍കുകയും ചെയ്തു.പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.അറവ് മാലിന്യങ്ങളും വിവിധ കടകളില്‍ നിന്നുള്ള ചീഞ്ഞ് നാറിയ വസ്തുക്കളും ഈ പ്രദേശത്ത് തള്ളുന്നത് പതിവായിരിക്കുകയാണ്. മത്സ്യ മാംസ മാര്‍ക്കറ്റുകളിലേയും പച്ചക്കറികടകളിലേയും മാലിന്യങ്ങള്‍ തള്ളുന്നത് പതിവായതോടെ ഈ പ്രദേശത്ത് കൂടെ വഴിനടക്കാനാവാത്ത അവസ്ഥയാണെന്നാണ് ആക്ഷേപം. മൂക്കു തുളച്ചു കയറുന്ന ദുര്‍ഗന്ധം കാരണം ഇതുവഴി വാഹനങ്ങളില്‍ യാത്രചെയ്യുന്നവരും മൂക്കുപൊത്തേണ്ട അവസ്ഥയാണ്. ചെറിയ പ്ലാസ്റ്റിക് ചാക്കുകളിലും കവറുകളിലുമാക്കിയാണ് മാലിന്യം ഇവിടെ കൊണ്ട് വന്ന് തള്ളുന്നത്. റോഡിന്റെ ഇരു വശവും കാട് മൂടിയതും തെരുവ് വിളക്കുകള്‍ ഇല്ലാത്തതുമാണ് ഇവിടെ മാലിന്യം തള്ളാന്‍ സാമൂഹ്യ ദ്രോഹികളെ പ്രേരിപ്പിക്കുന്നത്. പിഞ്ചു കുട്ടികള്‍ പഠിക്കുന്ന അങ്കനവാടിക്കു സമീപം മാലിന്യം നിക്ഷേപിച്ചത് കുരുന്നുകളെയും പരിസരവാസികളേയും ഒരു പോലെ പ്രയാസപ്പെടുത്തുന്നുണ്ട്. മാലിന്യങ്ങളില്‍ നിന്ന് ഉണ്ടാവുന്ന ദുര്‍ഗന്ധം കാരണം മൂക്കുപൊത്തിക്കഴിയേണ്ട അവസ്ഥയിലാണ് പ്രദേശവാസികളും യാത്രക്കാരും. പരിസരത്തുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് മാലിന്യം നിക്ഷേപിച്ചവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."