കോണ്‍ഗ്രസ് ഉപവാസ സമരം 26ന്
അന്തിക്കാട്: ഉപ്പ് വെള്ളം കയറി കൃഷി നശിച്ച നെല്‍കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പരിസ്ഥിതി കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞാണി ബസ്റ്റാന്റില്‍ 26ന് രാപകല്‍ ഉപവാസ സമരം തുടങ്ങുമെന്ന് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ഏനാമാക്കല്‍, ഇടിയന്ഞ്ചിറ റഗുലേറ്ററിന്റെ മുന്നില്‍ റിങ്ങ് ബണ്ട് നവംബര്‍ മാസത്തില്‍ നിര്‍മ്മിക്കാത്തതുമൂലം ഉപ്പ് വെള്ളം കയറുകയും മൊത്തം വിളവില്‍ പതിനട്ട് ശതമാനത്തോളം കുറവ് വരികയും ചെയതു.
മാത്രമല്ല കതിര് വന്ന നിലങ്ങളിലേക്ക് വെള്ളം കിട്ടാത്ത സ്ഥിതിയും വന്നതോടെ വലിയ ദുരന്തത്തിലേക്കാണ് കര്‍ഷകരെ എത്തിച്ചിരിക്കുന്നതെന്നും നഷ്ടം പൂര്‍ണ്ണമായും നല്‍കണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആവിശ്യപ്പെട്ടു.
റിങ്ങ് ബണ്ടിന് സ്ഥിരം സംവിധാനം വേണമെന്നും ആവിശ്യപ്പെട്ടു.സമരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തല ഉദ്ഘാടനം ചെയ്യും. കോണ്‍ഗ്രസ് പരിസ്ഥിതി കമ്മിറ്റി ജില്ലാ ചെയര്മാന് ജോസ് വള്ളൂര്‍, കണ്‍വീനര്‍ പി.കെ രാജന് എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കും.കോണ്‍സ് നേതാക്കളായ വി.ജി അശോകന്,കെ.കെ ബാബു, റോബിന് വടക്കേതല എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."