HOME
DETAILS
MAL
ക്ഷേത്രത്തില്‍ യുവതിക്കുനേരെ അക്രമം: അഞ്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
backup
January 31 2020 | 04:01 AM
കൊച്ചി: ക്ഷേത്രാങ്കണത്തില്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചു നടത്തിയ പ്രഭാഷണത്തെ ചോദ്യം ചെയ്ത യുവതിയെ വളഞ്ഞിട്ട് ആക്രമിക്കുകയും അവഹേളിക്കുകയും ചെയ്ത കേസില്‍ ബി.ജെ.പി വ്യവസായ സെല്‍ സംസ്ഥാന സഹ കണ്‍വീനര്‍ സി.വി സജനി ഉള്‍പ്പെടെ അഞ്ചുപേരെ പൊലിസ് അറസ്റ്റ് ചെയ്തു.
വിശ്വഹിന്ദു പരിഷത്തിന്റെ നിയന്ത്രണത്തിലുള്ള പാവക്കുളം ക്ഷേത്ര ഹാളില്‍ നടന്ന സംഭവത്തില്‍ തിരുവനന്തപുരം പേയാട് സ്വദേശി ആതിര നല്കിയ പരാതിയിലാണ് എറണാകുളം നോര്‍ത്ത് പൊലിസ് ഇവരെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 21ന് ഹാളില്‍ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് സജനിയുടെ നേതൃത്വത്തില്‍ ജനജാഗരണ സമിതി പ്രഭാഷണം സംഘടിപ്പിച്ചിരുന്നു. പ്രഭാഷണത്തിലെ പരാമര്‍ശങ്ങളെ എതിര്‍ത്ത ആതിരയെ ബി.ജെ.പി, വി.എച്ച്.പി പ്രവര്‍ത്തകരായ സ്ത്രീകളും പുരുഷന്മാരും ചേര്‍ന്ന് കൈയേറ്റം ചെയ്യുകയും അസഭ്യം പറയുകയുമായിരുന്നു. മതസ്പര്‍ധ ഉണ്ടാക്കുന്ന പരാമര്‍ശങ്ങളുയര്‍ത്തി ആതിരയെ ഹാളിനു പുറത്തേക്കു തള്ളിവിട്ടു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
സജനിയേയും മറ്റു പ്രതികളെയും അറസ്റ്റ് ചെയ്ത ശേഷം സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു. മറ്റുള്ളവരെയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് നോര്‍ത്ത് പൊലിസ് അറിയിച്ചു.
സ്ത്രീത്വത്തെ അപമാനിക്കല്‍, സംഘം ചേര്‍ന്ന് ആക്രമിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."