HOME
DETAILS
MAL
ഡി.ജി.പി സ്ഥാനത്തുനിന്ന് മാറ്റിയത് പകപോക്കലെന്ന് സെന്‍കുമാര്‍
backup
February 26 2017 | 04:02 AM
തിരുവനന്തപുരം: സംസ്ഥാന പൊലിസ് മേധാവി സ്ഥാനത്തു നിന്ന് തന്നെ മാറ്റിയത് രാഷ്ട്രീയ പകപോക്കലിനെത്തുടര്ന്നാണെന്ന് മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍. സ്ഥാനത്തു നിന്ന് തന്നെ മാറ്റിയതുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയില്‍ നല്കിയ ഹരജിയിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിട്ടുള്ളത്.
പി ജയരാജന് ഉള്‍പ്പെടെ സിപിഐഎം നേതാക്കള്‍ക്ക് എതിരെ രാഷ്ട്രീയ കൊലപാതക കേസുകളില്‍ നടപടി എടുത്തതാണ് പകപോക്കലിന് കാരണമെന്നും അദ്ദേഹം ഹരജിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. ടി.പി.ചന്ദ്രശേഖരന് വധം, കതിരൂര്‍ മനോജ് വധം എന്നീ കേസുകളിലെടുത്ത നിലപാടാണ് ഇതിനുപിന്നിലെന്നും സെന്‍കുമാര്‍ ആരോപിക്കുന്നു.
താന്‍ പൊലിസ് മേധാവിയായിരുന്നപ്പോള്‍ കണ്ണൂരില്‍ ഉണ്ടായത് ഒരു രാഷ്ട്രീയ കൊലപാതകം മാത്രമാണെന്നും എന്നാല്‍ ഇപ്പോഴത് മടങ്ങുകളായി വര്‍ധിച്ചുവെന്നും സെന്‍കുമാര്‍ ഹരജിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."