HOME
DETAILS

ബഹ്‌റൈനിലെ കച്ചവടക്കാര്‍ ജാഗ്രതൈ! വാറ്റിന്റെ പേരില്‍ വിലകൂട്ടി വിറ്റു; ഷോപ്പ് അധികൃതര്‍ അടച്ചു പൂട്ടി സീല്‍ ചെയ്തു

  
backup
January 12 2019 | 09:01 AM

146548464946146874681565-2

#ഉബൈദുല്ല റഹ്മാനി കൊമ്പംകല്ല്

മനാമ: ബഹ്‌റൈനില്‍ മൂല്യവര്‍ധിത നികുതിയായ വാറ്റ് നിലവില്‍ വന്നതോടെ ഇതിന്റെ മറപിടിച്ച് വിലവര്‍ധന നടത്തി കച്ചവടം ചെയ്യുന്നവര്‍ ജാഗ്രതൈ!. നേരത്തെ വാറ്റ് രജിസ്‌ട്രേഷന്‍ നടത്തിയവര്‍ക്ക് മാത്രമാണ് വാറ്റ് ഉണ്ടാവുകയുള്ളൂവെന്നതിനാല്‍ വാറ്റ് രജിസ്റ്റര്‍ ചെയ്യാതെ കൂടുതല്‍ പണത്തിനായി സാധനം വിറ്റതായി ആരെങ്കിലും പരാതി അറിയിച്ചാല്‍ അധികൃതരെത്തി ആ സ്ഥാപനം തന്നെ അടച്ചു പൂട്ടി സീല്‍ ചെയ്യും.

ഇത്തരമൊരു സംഭവമാണ് കഴിഞ്ഞ ദിവസം ബഹ്‌റൈനില്‍ നടന്നത്. മനാമയിലെ ഒരു സ്ഥാപനം അധികൃതരെത്തി അടച്ചു പൂട്ടിയ വാര്‍ത്ത ബഹ്‌റൈന്‍ വാര്‍ത്താ ഏജന്‍സി(ബി.എന്‍.എ) തന്നെയാണ് അടച്ചു പൂട്ടുന്ന ഫോട്ടോകള്‍ സഹിതം പുറത്തുവിട്ടത്.

അതേ സമയം ഒരു ഷോപ്പിംഗ് മാളില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ പേരുവിവരങ്ങള്‍ അധികൃതര്‍ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും സ്ഥാപനം അടച്ചുപൂട്ടി സീല്‍ ചെയ്ത് നോട്ടീസ് പതിക്കുന്ന ഫോട്ടോകള്‍ ബി.എന്‍.എയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ബഹ്‌റൈനില്‍ ജനുവരി ഒന്നിന് പുതുവര്‍ഷാരംഭത്തോടെയാണ് മൂല്യവര്‍ധിത നികുതി നിലവില്‍ വന്നത്. 5 മില്യണ്‍ ദിനാര്‍ വാര്‍ഷിക വിറ്റുവരവുള്ള കമ്പനികളാണ് ആദ്യ ഘട്ടത്തില്‍ വാറ്റിന്റെ പരിധിയിലുള്ളത്. ഇത്തരം കമ്പനികള്‍ ജനുവരി ഒന്നിന് മുമ്പ് ടാക്‌സ് അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ധനകാര്യമന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇപ്രകാരം വാറ്റ് നടപടികള്‍ പൂര്‍ത്തിയായാല്‍ അധികൃതര്‍ പ്രത്യേക സര്‍ട്ടിഫിക്കറ്റ് നല്‍കും. ഈ സര്‍ട്ടിഫിക്കറ്റ് ഉപഭോക്താക്കള്‍ കാണും വിധം കടയുടെ പരിസരത്ത് പ്രദര്‍ശിപ്പിക്കണമെന്നും വ്യവസ്ഥയുണ്ട്.

ഇതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ കുറിച്ച് അധികൃതര്‍ക്ക് വിവരം കൈമാറണമെന്നും വിവരങ്ങള്‍ രഹസ്യമായി സൂക്ഷിച്ച് അന്വേഷണം നടത്തുമെന്നും ബന്ധപ്പെട്ടവര്‍ പലപ്പോഴായി അറിയിച്ചിരുന്നു. കൂടാതെ വാറ്റ് സംബന്ധമായ അറിയിപ്പുകള്‍ക്ക് മാത്രമായി 80008001 എന്ന ഹോട്ട് ലൈന്‍ നമ്പറും [email protected] എന്ന ഇമെയില്‍ വിലാസവും പ്രവര്‍ത്തിക്കുന്നുമുണ്ട്.

ഇവയിലൂടെ പരാതി ലഭിച്ചാലുടന്‍, അന്വേഷണത്തിന് മുഫത്തിശിനെ (പരിശോധകന്‍)അയച്ച് ഉടനടി നടപടി സ്വീകരിക്കാനാണ് നിര്‍ദേശം. വാറ്റിന്റെ മറവിലുള്ള നിയമലംഘനം അനുവദിക്കില്ലെന്ന് അധികൃതര്‍നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ഇത്തരം സംഭവത്തില്‍ ഉപഭോക്തൃ സംരക്ഷണ ഡയറക്ടറേറ്റുമായി സഹകരിച്ച് നടപടികള്‍ സ്വീകരിക്കണമെന്ന് വ്യവസായ വാണിജ്യടൂറിസം മന്ത്രാലയവും വ്യക്തമാക്കിയിരുന്നു.
ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ചൂഷണം തടയുന്നതിനും ശക്തമായ നടപടികളും പരിശോധനകളും തുടരുമെന്നും പിടിക്കപ്പെടുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുന്നറിപ്പ് നല്‍കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറൻ്റ് അഫയേഴ്സ്-06-11-2024

PSC/UPSC
  •  a month ago
No Image

വടകരയിൽ കോളജ് അധ്യാപകന് മർദനം; വാരിയെല്ലിനും കണ്ണിനും ​ഗുരുതരപരിക്ക്

Kerala
  •  a month ago
No Image

ഹിമാചൽ പ്രദേശിലെ സംസ്ഥാന ഘടകം മുഴുവൻ പിരിച്ചുവിട്ട് എഐസിസി

National
  •  a month ago
No Image

ബിനാമി ഇടപാടുകള്‍ തടയാന്‍ വ്യപക പരിശോധന നടത്തി ഒമാന്‍

oman
  •  a month ago
No Image

പാതിരാ റെയ്ഡ് സ്ത്രീസുരക്ഷാ ലംഘനം; വനിതാ കമ്മീഷന് പരാതി നല്‍കി ജെബി മേത്തര്‍

Kerala
  •  a month ago
No Image

കടുവയുടെ ആക്രമണത്തില്‍ കാട്ടാന ചെരിഞ്ഞു

latest
  •  a month ago
No Image

പിഎം വിദ്യാലക്ഷ്മി; ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർഥികൾക്ക് പുതിയ പദ്ധതി

National
  •  a month ago
No Image

അഴുക്കുചാല്‍ സംവിധാനത്തിന് ഫീസ് വര്‍ധിപ്പിക്കാന്‍ ദുബൈ മുനിസിപ്പാലിറ്റി

uae
  •  a month ago
No Image

കെ.കെ. ശൈലജക്കെതിരായ അശ്ലീല കമന്റ്; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് തടവും പിഴയും

Kerala
  •  a month ago
No Image

ജോലി വാഗ്ദാന തട്ടിപ്പ്; യുവാവ്​ പിടിയിൽ

Kerala
  •  a month ago