HOME
DETAILS

ജില്ല പനിക്കിടക്കയില്‍ മാറ്റമില്ലാതെ ജനറല്‍ ആശുപത്രി രോഗികളെ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുന്നു

  
backup
June 12 2016 | 23:06 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%aa%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae

ആലപ്പുഴ: ജില്ല പകര്‍ച്ചാവ്യാധിയുടെ പിടിയിലമര്‍ന്നിട്ടും ആലപ്പുഴ ജനറല്‍ ആശുപത്രി പ്രവര്‍ത്തനം മന്ദഗതിയില്‍. ഇതോടെ നഗരത്തിലെ സാധാരണക്കാരുടെ ഏക ആശ്രയമായ ആതുരാതലയം ഉപകാരപ്പെടുന്നില്ല. വിവിധ പകര്‍ച്ചാപ്പനികളില്‍ നട്ടം തിരിയുന്ന ജനങ്ങള്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടാണുള്ളത്. മതിയായ സംവിധാനങ്ങളില്ലാത്തതിനാല്‍ ഇവിടെയെത്തുന്ന രോഗികളെ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയാണ് അധികൃതര്‍. ഇതു പലപ്പോഴും രോഗികളുടെ ബന്ധുക്കളുമായുള്ള വാക്കേറ്റത്തിനും സംഘര്‍ഷത്തിനും കാരണമാകുന്നു.   
   അതേസമയം ജനറല്‍ ആശുപത്രിയെ  റഫറല്‍  സംവിധാനത്തോടെയുള്ള ആതുരാലയമാക്കി മാറ്റുമെന്ന അധികൃതരുടെ പ്രഖ്യാപനം ജലരേഖയായി മാറി. നഗരത്തിലെ ആയിരക്കണക്കിനു രോഗികള്‍ക്ക് ആശ്രയമായ  സര്‍ക്കാര്‍ ആശുപത്രിയെ ആര്‍ക്കും വേണ്ടാതായി. നിലവില്‍ ചില സന്നദ്ധസംഘടനകള്‍ മാത്രമാണ് ആശുപത്രിക്കുവേണ്ടി ശബ്ദമുയര്‍ത്തുന്നത്.  
നേരത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടങ്ങള്‍  രോഗികള്‍ക്ക് ഉപകാരപ്പെടാതെ നോക്കുകുത്തിയായി മാറിക്കഴിഞ്ഞു .വണ്ടാനത്തേക്ക് മെഡിക്കല്‍ കോളജ് ആശുപത്രി മാറ്റിയപ്പോള്‍ ഇവിടുത്തെ കെട്ടിടങ്ങളും സംവിധാനങ്ങളും ഉപയോഗപ്പെടുത്തുമെന്ന് അധികാരികള്‍ പ്രഖ്യാപിച്ചിരുന്നു.എന്നാല്‍ കാലങ്ങള്‍ പലത് കഴിഞ്ഞിട്ടും സംവിധാനങ്ങള്‍ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നില്ല. അതിനാല്‍ തന്നെ ചികില്‍സ തേടി കിലോമീറ്ററുകള്‍ അകലെയുള്ള വണ്ടാനം മെഡിക്കല്‍ കോളജിനെയും സ്വകാര്യ ആശുപത്രികളെയും  ആശ്രയിക്കേണ്ട ഗതികേടിലാണ് നഗരത്തിലെ സാധാരണക്കാര്‍
 നിലവില്‍  ജനറല്‍ ആശുപത്രിയില്‍  പ്രാഥമികശുശ്രൂഷ മാത്രം ലഭിക്കുന്നിടമായി മാത്രം  ചുരുങ്ങിയിട്ടുണ്ട്. ഇവിടെയെത്തുന്ന രോഗികള്‍ക്ക് മതിയായ ചികില്‍സ നല്‍കാതെ മറ്റു ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുകയാണ്. ഇത് പാവപ്പെട്ട രോഗികളെ തീരാദുരിതത്തിലാക്കുന്നു.
 ജനറല്‍ ആശുപത്രിക്ക് ആവശ്യമായ സംവിധാനങ്ങള്‍ക്ക് ആരോഗ്യവകുപ്പ് മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഇവിടെ അതൊന്നും പാലിക്കപ്പെടുന്നില്ല.ആശുപത്രിയോട് ആരോഗ്യ വകുപ്പ് തികഞ്ഞ അവഗണന പുലര്‍ത്തുന്നുവെന്നാണ് ആക്ഷേപം.
  മതിയായ ചികിത്സ നല്‍കാതെ രോഗികളെ വേഗം തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയും ,മറ്റ് ജില്ലകളിലെ സ്വകാര്യ ആശുപത്രികളിലേക്ക് രോഗികളെ പറഞ്ഞുവിടുകയും ചെയ്യുന്ന സംഭവങ്ങള്‍ ഏറെയാണ്. ഇത്തരം സാഹചര്യങ്ങള്‍ രോഗികളുടെ ബന്ധുക്കളും ജീവനക്കാരും തമ്മിലുള്ള വാക്കുതര്‍ക്കത്തിലും സംഘര്‍ഷത്തിലും കലാശിക്കാറുണ്ട്.ചികില്‍സാ പിഴവ് മൂലം രോഗികളുടെ ജീവന്‍ നഷ്ടപ്പെട്ട സംഭവങ്ങളും ഇവിടെ നടന്നിരുന്നു.     
 കാല വര്‍ഷം കനത്തതോടെ പകര്‍ച്ചാ പനികളും മറ്റുമായി ദിനം പ്രതി നൂറുകണക്കിന് രോഗികളാണ്  ഒ.പിയിലെത്തുന്നത്.എന്നാല്‍ മതിയായ ചികില്‍സാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
  ഡോക്ടര്‍മാരുടെ കുറവാണു കൂടുതലും രോഗികളെ വെട്ടിലാക്കുന്നത്. കൂടുതല്‍ രോഗികളെത്തിയാല്‍ പരിശോധിക്കാന്‍ വേണ്ടത്ര ഡോക്ടര്‍മാരില്ല. ജനറല്‍ മെഡിസിനില്‍ ഒരു ഡോക്ടറാണുള്ളത്. അനസ്‌തേഷ്യ, ഓര്‍ത്തോ, ശ്വാസകോശ രോഗങ്ങള്‍, ദന്തവിഭാഗം, നേത്രവിഭാഗം എന്നിവിടങ്ങളിലൊന്നും ഡോക്ടര്‍മാര്‍ ഇല്ല. ആവശ്യത്തിനു നഴ്‌സുമാരോ പാരാമെഡിക്കല്‍ സ്റ്റാഫോ ഇല്ലാത്തതും രോഗികളെ ബുദ്ധിമുട്ടിലാക്കുന്നു.ജില്ല മഴക്കാല രോഗങ്ങളുടെ പിടിയിലായിട്ടും  നഗരവാസികളുടെ ഏക ആശ്രയമായ ആശുപത്രിയോടുള്ള അധികൃതരുടെ ചിറ്റമ്മനയം പ്രതിഷേധത്തിന് കാരണമാകുകയാണ്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  3 hours ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  3 hours ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  4 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  4 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  4 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  5 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  5 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  5 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  6 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  6 hours ago