സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ചക്കിടെ പുതിയ വര്‍ഷത്തിലെ ബജറ്റ് പ്രഖ്യാപനം ശനിയാഴ്ച
ന്യൂഡല്‍ഹി: ജി.ഡി.പി വളര്‍ച്ചാ നിരക്ക് ഉള്‍പ്പെടെ രാജ്യത്തിന്റെ സാമ്പത്തിക സാഹചര്യം വന്‍ പ്രതിസന്ധിയില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ നിര്‍മലാ സീതാരാമന്‍ തന്റെ രണ്ടാമത്തെ ബജറ്റ് നാളെ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. 2020-21 വര്‍ഷത്തേക്കുള്ള ബജറ്റാണ് കേന്ദ്ര ധനമന്ത്രി അവതരിപ്പിക്കുക.
ജി.ഡി.പി വളര്‍ച്ചാ നിരക്ക് കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശം അവസ്ഥയിലായതും വാണിജ്യ വ്യവസായ മേഖലകള്‍ നേരിടുന്ന പ്രതിസന്ധിയും ഉല്‍പാദന മേഖലയിലെ വളര്‍ച്ചാ നിരക്കിലെ ഇടിവും നിക്ഷേപരംഗത്തെ തകര്‍ച്ചയും ഉള്‍പ്പെടെ ഒട്ടേറെ പ്രതിസന്ധികള്‍ കേന്ദ്ര മന്ത്രിസഭയെ പിന്‍തുടരുന്ന സാഹചര്യമായതിനാല്‍ ഏവരും ഏറെ ആകാംഷയോടെയാണ് ശനിയാഴ്ചത്തെ ബജറ്റിനെ വീക്ഷിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഡിസംബറിലെ കണക്കുകള്‍ പുറത്തുവന്നത് പ്രകാരം രാജ്യത്തെ നാണയപ്പെരുപ്പം 7.35 ശതമാനമായി കുതിച്ചുചാടുകയും ചെയ്തിരുന്നു. രാജ്യം നേരിടുന്ന വലിയ സാമ്പത്തിക പ്രതിസന്ധി ഉള്‍പ്പെടെയുള്ള വലിയ പ്രതിസന്ധികള്‍ മറികടക്കാനാവശ്യമായ എന്തെല്ലാം കാര്യങ്ങള്‍ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്നുള്ള കാര്യം അറിയാനുള്ള ആകാംഷയിലാണ് സാമ്പത്തിക രംഗത്തെ വിദഗ്ധരും രാഷ്ട്രീയ പ്രവര്‍ത്തകരും ഇപ്പോഴുള്ളത്.
സി.എ.എ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഏറ്റെടുത്ത് രാജ്യത്താകമാനം പ്രക്ഷോഭങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ ഇതിനെ മറക്കുന്നതിനുതകുന്ന ഏതെങ്കിലും തരത്തിലുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന് കരുതുന്നവരും കുറവല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."