ജിഷാവധം: അമ്മയേയും സഹോദരിയേയും രഹസ്യസങ്കേതത്തില്‍ ചോദ്യംചെയ്യും
പെരുമ്പാവൂര്‍: ജിഷവധക്കേസില്‍ കൂടുതല്‍ വ്യക്തതവരാന്‍ ജിഷയുടെ അമ്മയേയും സഹോദരിയേയും രഹസ്യസങ്കേതത്തിലെത്തിച്ച് ചോദ്യം ചെയ്യും. മാതാവ് രാജേശ്വരിയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ഇതുവരെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്് സാധിച്ചിട്ടില്ല. ഇപ്പോള്‍ അമ്മയും സഹോദരിയും കഴിയുന്ന പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി സുരക്ഷിതമല്ലാത്തതിനാലാണ് ചോദ്യം ചെയ്യല്‍ രഹസ്യസങ്കേതത്തിലേക്ക് മാറ്റുന്നത്. ഇതിനായി പെരുമ്പാവൂരില്‍ അന്വേഷണസംഘം വീട്് എടുത്തതായാണ് സൂചന. ജിഷയെ കൊല്ലപ്പെടുത്തിയവര് വീടുമായി ബന്ധമുള്ളവരാണെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലും അമ്മയുടെ മൊഴികളിലുള്ള വൈരുധ്യവുമാണ് ഇവരെ വിശദമായി ചോദ്യം ചെയ്യണമെന്ന നിഗമനത്തിലെത്താന്‍ കാരണം.
അതേസമയം പെരുമ്പാവൂരിലേയും കോതമംഗലത്തേയും ബസ് സ്റ്റാന്‍ഡ്്, ഹോട്ടലുകള്‍, സിനിമ തിയേറ്ററുകള്‍ കേന്ദ്രീകരിച്ചുള്ള പരിശോധന തുടരുകയാണ്. ഇവിടങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങളുടെ ഹാര്‍ഡ് ഡിസ്ക്കുകള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഇത് പെരുമ്പാവൂരിലെ അന്വേഷണ സംഘത്തിന്റെ ക്യാംപില്‍ വിശദമായി പരിശോധിച്ച് വരികയാണ്. മരണപ്പെട്ട ദിവസം ജിഷ വീടിന് പുറത്തുപോയിരുന്നുവെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് ഈ പരിശോധനകള്‍ നടക്കുന്നത്.
ജിഷ കൊല്ലപ്പെട്ട ദിവസം രാവിലെ ബ്രഡും പഴവുമാണ് തന്റെ സാന്നിധ്യത്തില്‍ കഴിച്ചതെന്നും അല്ലാതൊന്നും വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നും അമ്മ വ്യക്തമാക്കിയിരുന്നെങ്കിലും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഈ ഭക്ഷണമല്ല കഴിച്ചതെന്ന്് വ്യക്തമായിരുന്നു. അതേസമയം ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കേന്ദ്രങ്ങളില്‍ പൊലിസ് വീണ്ടും പരിശോധന തുടരുകയാണ്. ജിഷ താമസിച്ചിരുന്ന വീടിന് സമീപത്ത് ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാംപിലുള്ളവരെ അന്വേഷണ സംഘത്തിന്റെ ഓഫിസിലെത്തിച്ച് വിശദമായ ദേഹപരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."