HOME
DETAILS
MAL
പരസ്യമായി വെടിവച്ചു കൊല്ലണം'
backup
February 01 2020 | 06:02 AM
ഷര്‍ജീല്‍ ഇമാമിനെതിരേ ബി.ജെ.പി രംഗത്ത്
ന്യൂഡല്‍ഹി: രാജ്യവിരുദ്ധ പരാമര്‍ശം നടത്തിയെന്നതിന്റെ പേരില്‍ അറസ്റ്റിലായ ജെ.എന്‍.യു വിദ്യാര്‍ഥി ഷര്‍ജീല്‍ ഇമാമിനെതിരേ ബി.ജെ.പി രംഗത്ത്.
രാജ്യം വിഭജിക്കാന്‍ ആവശ്യപ്പെടുന്നവരെ പരസ്യമായി വെടിവച്ചു കൊല്ലണമെന്നാണ് ഉത്തര്‍പ്രദേശില്‍നിന്നുള്ള ബി.ജെ.പി എം.എല്‍.എ സംഗീത് സോമന് ആവശ്യപ്പെട്ടിരിക്കുന്നത്.
2013ലെ മുസഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട നിരവധി കേസുകളില്‍ പ്രതിയാണ് സംഗീത് സോമന്. ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരേ സമാധാനപരമായി സമരം ചെയ്യുന്ന സ്ത്രീകളെയും സംഗീത് സോമന് ആക്ഷേപിച്ചു. ഒരു പണിയുമില്ലാത്തവരാണ് സമരം ചെയ്യുന്നതെന്നും സമരത്തിന്റെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തെ, ഷഹീന്‍ബാഗ് സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്കു ദിവസം 500 രൂപവച്ച് ലഭിക്കുന്നുണ്ടെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരേ അലിഗഢ് മുസ്ലിം സര്‍വകലാശാലയില്‍ ഷര്‍ജീല്‍ ഇമാം നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങളാണ് വിവാദമായിരുന്നത്.
ഷര്‍ജീല്‍ ഇമാമിന്റെ കൈകള്‍ വെട്ടിയെടുത്ത് ഹൈവേയില്‍ പ്രദര്ശിപ്പിക്കണമെന്നു ശിവസേന മുഖപത്രം നേരത്തെ ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."