സ്കൂള്‍ പി.ടി.എ കമ്മിറ്റിയില്‍ ഇനി മാനേജര്‍മാരും
മലപ്പുറം: എയ്ഡഡ് വിദ്യാലയങ്ങളിലെ പി.ടി.എ എക്സിക്യുട്ടീവ് കമ്മിറ്റിയില്‍ ഇനി സ്കൂള്‍ മാനേജര്‍മാരും. പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂള്‍ പി.ടി.എ കമ്മിറ്റികളെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് എയ്ഡഡ് മാനേജര്‍മാരെ ഉള്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്.
സ്കൂള്‍ പി.ടി.എ കമ്മിറ്റികളില്‍ പങ്കാളിത്തം ആവശ്യപ്പെട്ട് വര്‍ഷങ്ങളായി മാനേജര്‍മാര്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടത്തേണ്ടത് മാനേജര്‍മാരുടെ നേതൃത്വത്തിലാണ്. ഇത്തരം കാര്യങ്ങള്‍ ചര്ച്ചക്കെടുക്കുമ്പോള് മനേജര്‍മാരുടെ അസാന്നിധ്യം പ്രയാസമായിരുന്നു. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് സ്കൂള്‍ പി.ടി.എ എക്സിക്യുട്ടീവ് കമ്മിറ്റിയില്‍ അതത് സ്കൂള്‍ മാനേജരെ കൂടി എക്സ് ഒഫിഷ്യോ അംഗമായി ചേര്‍ക്കാന്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."