വരള്‍ച്ചയിലും കൃഷിയില്‍ നൂറുമേനി കൊയ്ത് വിദ്യാര്‍ഥികള്‍
കോട്ടക്കല്‍: രൂക്ഷമായ വരള്‍ച്ചയിലും വിദ്യാര്‍ഥികളുടെ നെല്‍കൃഷിക്ക് ലഭിച്ചത് മികച്ച വിളവ്. വാളക്കുളം കെ.എച്ച്.എം ഹൈസ്‌കൂളിലെ ദേശീയ ഹരിതസേനക്കു കീഴിലുള്ള സണ്‍ ഡേ ഫാമിങ്ങിലൂടെ വിളയിച്ച മുണ്ടകന്‍ കൃഷിയാണ് നൂറു ശതമാനം വിജയം കണ്ടത്.
രണ്ട് വര്‍ഷം മുമ്പാണ് അവധി ദിവസങ്ങള്‍ ഉപയോഗപ്പെടുത്തി വിദ്യാര്‍ഥികള്‍ കൃഷി ആരംഭിച്ചത്. വാളക്കുളം പാടശേഖരത്തെ രണ്ടര ഏക്കര്‍ ഭൂമിയിലാണ് കൃഷിയിറക്കിയത്. സംസ്ഥാന കൃഷി വകുപ്പാണ് ആവശ്യമായ വിത്തും വളവും ലഭ്യമാക്കിയത്. നേരത്തെ 'കതിര്‍മണി' എന്ന പേരില്‍ സ്വന്തം ബ്രാന്‍ഡ് അരി വിദ്യാര്‍ഥികള്‍ വിപണിയിലെത്തിച്ചിരുന്നു. ഈ വര്‍ഷത്തെ കൊയ്ത്ത് ഉത്സവം തിരൂരങ്ങാടി തഹസില്‍ദാര്‍ ടി ഹോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ പി.കെ ബഷീര്‍, മാനേജര്‍ ഇ.കെ അബ്ദുറസാഖ്, മുതിര്‍ന്ന കര്‍ഷകന്‍ അബ്ബാസ് പത്തൂര്‍, സുബൈര്‍ കൈരളി, ആബിദ് ഇ.കെ, ഷാനിയാസ് കെ.പി, ടി മുഹമ്മദ്, ഇസ്ഹാഖ് വി, ആത്തിഫ് ഇ.കെ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."