ഇന്ത്യയില്‍ തന്നെ പഠിക്കാന്‍ 'സ്റ്റഡി ഇന്‍ ഇന്ത്യ'
ന്യൂഡല്‍ഹി: വിദ്യാഭ്യാസ മേഖലയ്ക്കായി കേന്ദ്രബജറ്റില്‍ നീക്കിവച്ചത് 99,300 കോടി രൂപ. പുതിയ വിദ്യാഭ്യാസ നയം ഉടന്‍ പ്രഖ്യാപിക്കുമെന്നു വ്യക്തമാക്കിയ ധനമന്ത്രി നിര്‍മലാ സീതാരാമന്‍, ഇതിനായി രണ്ടു ലക്ഷത്തോളം നിര്‍ദേശങ്ങള്‍ ലഭിച്ചതായും പറഞ്ഞു.
ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തെ ആശ്രയിക്കാതെ, ഇന്ത്യയില്‍തന്നെ അതിനു സംവിധാനങ്ങളൊരുക്കാന്‍ 'സ്റ്റഡി ഇന്‍ ഇന്ത്യ' പദ്ധതിയും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയില്‍ വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കും, കൂടുതല്‍ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ തുടങ്ങും, എന്‍ജിനിയറിങ് ബിരുദധാരികള്‍ക്കു പഞ്ചായത്തുകളില്‍ ഇന്റേണ്‍ഷിപ്പിന് അവസരമൊരുക്കും, 150 സര്‍വകലാശാലകളില്‍ പുതിയ കോഴ്‌സുകള്‍ ആംരഭിക്കും തുടങ്ങിയ കാര്യങ്ങളും ബജറ്റില്‍ പ്രഖ്യാപിച്ചു.
സ്‌കില്‍ ഡെവപ്‌മെന്റിനായി 3,000 കോടി രൂപ നീക്കിവച്ചിട്ടുമുണ്ട്.
അതേസമയം, രാജ്യത്തെ നൂറ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ ബിരുദ കോഴ്‌സുകള്‍ ആരംഭിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. നിലവില്‍ ജോലി ചെയ്യുന്നവര്‍ക്കടക്കം ഉപകാരപ്പെടുന്ന രീതിയിലാണ് ഇതു നടപ്പാക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."