ശുദ്ധജലം കിട്ടാക്കനി; പുഴയോരവാസികള്‍ ദുരിതത്തില്‍
തേഞ്ഞിപ്പലം: വേനല്‍ കനത്തതോടെ തേഞ്ഞിപ്പലത്തെയും പരിസര പ്രദേശങ്ങളിലെയും പുഴയോര വാസികളുടെ ദുരിതവും കൂടി.
കുടിക്കാനും കുളിക്കാനും അലക്കാനും മറ്റു പ്രാഥമിക ആവശ്യങ്ങള്‍ക്കും ആവശ്യമായ ശുദ്ധജലം കിട്ടാത്തതാണ് പുഴയോര വാസികളെ ഏറെ പ്രയാസത്തിലാക്കുന്നത്. കിണര്‍, കുളംഉള്‍പ്പടെയുള്ള ജലസംഭരണികളില്‍ വെള്ളം കുറഞ്ഞതിന് പുറമെ വെള്ളത്തിന് നിറവ്യത്യാസം സംഭവിച്ചതും ഉപ്പുരസം കലര്‍ന്നതും മൂലം ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. പഞ്ചായത്തിലെ കടക്കാട്ടുപാറ,അരീപ്പാറ,കൊളത്തോട്,മാതാപുഴ,ഇരുമ്പോത്തിങ്ങല്‍ കടവ് പ്രദേശങ്ങളിലെ പുഴവക്കില്‍ താമസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളാണ് ഇതേ കാരണത്താല്‍ കുടിവെള്ളമില്ലാതെ പൊറുതിമുട്ടുന്നത്.
ഇരുമ്പോത്തിങ്ങല്‍ കടവ് , കുന്നുമ്മല്‍ ഭാഗങ്ങളില്‍ വാട്ടര്‍ അതോറിറ്റിയുടെ ജലവിതരണവും നടക്കുന്നില്ല. കിണറ്റില്‍ നിന്നും കോരിയെടുക്കുന്ന നിറവ്യത്യാസം സംഭവിച്ച വെള്ളം ഫില്‍റ്റര്‍ ചെയ്താണ് ഇവര്‍ ഉപയോഗിക്കുന്നത്. പ്രദേശവാസികള്‍ക്ക് ശുദ്ധജല ലഭ്യത ഉറപ്പു വരുത്താന്‍ അധികൃതര്‍ രംഗത്തിറങ്ങണെമന്ന ആവശ്യം ശക്തമാണ്. ഈ ആവശ്യം നിരവധി തവണ അധികൃതരേ ബോധിപ്പിച്ചതാണ്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കാലത്ത് പല രാഷ്ട്രീയ പാര്‍ട്ടികളും പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നെങ്കിലും നാട്ടുകാരുടെ ദുരിതത്തിന് ഇനിയും അറുതിയായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."