സഹകരണ ജീവനക്കാര്‍ക്ക് ഡി.എ പ്രഖ്യാപിക്കണം: കോ ഓപറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട്
മലപ്പുറം: കേരള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുവദിച്ച നിരക്കില്‍ സഹകരണ ജീവനക്കാര്‍ക്ക് അര്‍ഹമായ ഏഴു ശതമാനം ഡി.എ കുടിശ്ശിക അനുവദിച്ച് ഉടന്‍ ഉത്തരവിറക്കണമെന്നു കേരളാ കോ ഓപറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി. ജില്ലാ കോണ്‍ഗ്രസ് ഓഫിസില്‍ ചേര്‍ന്ന യോഗം ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ് ഉദ്ഘാടനം ചെയ്തു.
പി.ടി ജയദേവന്‍ അധ്യക്ഷനായി. പി. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ടി.വി ഉണ്ണികൃഷ്ണന്‍, വി.വി അബ്ദുറഹിമാന്‍, ടി. മുരളീധരന്‍, വി.കെ ശശികുമാര്‍, രാജാറാം പൊന്നാനി, വി.എം മുഹമ്മദ് ബഷീര്‍, എം. രാമദാസ് പട്ടിക്കാട് അലവി എടരിക്കോട്, രമാദേവി വട്ടംകുളം, കെ. പ്രീതി, മുഹമ്മദ് കോയ സംസാരിച്ചു. ചര്‍ച്ചയില്‍ സി.കെ അന്‍വര്‍, വി. അനില്‍കുമാര്‍, കാസിം മുഹമ്മദ് ബഷീര്‍, എം. രജനി, സി. വിജയന്‍, പി. മുഹമ്മദ് ബൈജു, എം.എ ദിനേശ്, സുരേന്ദ്രനാഥ്, എന്‍. രാഹുല്‍ ജി. നായര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."