തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഐസോലേഷന് വാര്‍ഡിന്റെ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു
തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട മുന്‍കരുതലുകളുടെ ഭാഗമായി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഐസോലേഷന് വാര്‍ഡ് സജ്ജീകരിക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും പൂര്‍ത്തീകരിച്ചതായി മന്ത്രി ജി. സുധാകരന് അറിയിച്ചു.
തൃശൂര്‍ മെഡിക്കല്‍ കോളജിലെ പ്രിന്‍സിപ്പലും ആശുപത്രി സൂപ്രണ്ടുമായി കൂടിയാലോചിച്ച് നിലവില്‍ 24 ബെഡുള്ള പേവാര്‍ഡില്‍ റൂം സീല്‍ ചെയ്യുന്നതും റാമ്പ് നിര്‍മിക്കുന്നതും അടക്കമുള്ള പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചാണ് ഐസോലേഷന് വാര്‍ഡ് സജ്ജീകരിച്ചിട്ടുള്ളത്.
അടിയന്തര ഘട്ടങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആവശ്യമുണ്ടെങ്കില്‍ അവയ്ക്കു മേല്‍നോട്ടം വഹിക്കുന്നതിനും നിര്‍ദേശം നല്‍കുന്നതിനും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയറേയും രണ്ട് ഓവര്‍സീയര്‍മാരെയും പ്രത്യേകമായി ചുമതലപ്പെടുത്തിയിട്ടുണ്ട്.
കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് അടിയന്തര സാഹചര്യങ്ങളില്‍ ആരോഗ്യവകുപ്പിന് ആവശ്യമായ എല്ലാ സഹായവും നല്‍കുന്നതിന് ബന്ധപ്പെട്ട ചീഫ് എന്‍ജിനീയര്‍ക്കും എക്സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."