HOME
DETAILS

കൊളംബിയയെ അട്ടിമറിച്ച് കോസ്റ്റ റിക്ക

  
backup
June 13 2016 | 04:06 AM

%e0%b4%95%e0%b5%8a%e0%b4%b3%e0%b4%82%e0%b4%ac%e0%b4%bf%e0%b4%af%e0%b4%af%e0%b5%86-%e0%b4%85%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%ae%e0%b4%b1%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%95

ടെക്‌സസ്: കോപ്പ അമേരിക്കയില്‍ കൊളംബിയക്കെതിരായ മത്സരത്തില്‍ കോസ്റ്റ റിക്കയ്ക്ക് തകര്‍പ്പന്‍ ജയം. അഞ്ചു ഗോളുകള്‍ പിറന്ന മത്സരത്തില്‍ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് കോസ്റ്റ റിക്ക ജയം സ്വന്തമാക്കിയത്.

കൊളംബിയ ക്വാര്‍ട്ടര്‍ ആദ്യമേ ഉറപ്പിച്ചതിനാല്‍ അപ്രസക്തമായ മത്സരത്തില്‍ 10 മാറ്റങ്ങളുമായാണ് പെക്കര്‍മാന്‍ ടീമിനെ കളത്തിലിറക്കിയത്. മധ്യനിര താരം സെബാസ്റ്റ്യന്‍ പെരസിനെ മാത്രമാണ് ടീം നിലനിര്‍ത്തിയത്. എന്നാല്‍ ഇത് ടീമിന് തിരിച്ചടിയാവുന്നതാണ് കണ്ടത്. കോസ്റ്റ റിക്ക ജോയെല്‍ കാംപെല്ലിന് പകരം ബ്രയാന്‍ റൂയിസിന് ആദ്യ ഇലവനില്‍ ഇടം നല്‍കി. രണ്ടാം മിനുട്ടില്‍ തന്നെ കോസ്റ്റ റിക്ക ആദ്യ ഗോള്‍ നേടി. ജൊഹാന്‍ വെനഗസായിരുന്നു സ്‌കോറര്‍. സെല്‍സോ ബോര്‍ഗസിന്റെ തകര്‍പ്പനൊരു പാസില്‍ 20 വാര അകലെ നിന്ന് താരം തൊടുത്ത ഷോട്ട് കൊളംബിയന്‍ ഗോളി റോബിന്‍സന്‍ സാപറ്റയെ കാഴ്ചക്കാരനാക്കി വലയില്‍ കയറുകയായിരുന്നു. എന്നാല്‍ കോസ്റ്റ റിക്കയുടെ ആഹ്ലാദങ്ങള്‍ക്ക് നാലു മിനുട്ടിന്റെ ആയുസേ ഉണ്ടായിരുന്നുള്ളൂ. ആറാം മിനുട്ടില്‍ ഫ്രാന്‍ക് ഫാബ്‌റ ടീമിന്റെ സമനില ഗോള്‍ നേടി. കോസ്റ്റ റിക്കയുടെ മികച്ച പ്രതിരോധത്തെ ഭേദിച്ചായിരുന്നു ഗോള്‍.

ഇരുടീമുകളും പിന്നീട് മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും ഗോളൊഴിഞ്ഞു നിന്നു. എന്നാല്‍ അതുവരെ ടീമില്‍ ഹീറോ പരിവേഷമുണ്ടായിരുന്നു ഫാബ്‌റ 34ാം മിനുട്ടില്‍ സെല്‍ഫ് ഗോള്‍ വഴങ്ങി വില്ലനായി. കോസ്റ്റ റിക്ക നിരന്തരം നടത്തിയ കൗണ്ടര്‍ അറ്റാക്കിനൊടുവിലാണ് ഗോള്‍ പിറന്നത്. വെനഗസിന്റെ അപകടകരമായ ക്രോസ് പ്രതിരോധിക്കുന്നതിനിടെ പന്ത് വലയില്‍ കയറുകയായിരുന്നു.

ആദ്യ പകുതിയില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് മുന്നിട്ടു നിന്ന കോസ്റ്റ റിക്ക രണ്ടാം പകുതിയില്‍ മികവ് തുടര്‍ന്നു. ഏതു വിധേനയും ജയം നേടണമെന്ന് ഉറപ്പിച്ച കൊളംബിയ സൂപ്പര്‍ താരം ജെയിംസ് റോഡ്രിഗസിനെ രണ്ടാം പകുതിയില്‍ കളത്തിലിറക്കി. എന്നാല്‍ കളിയില്‍ കാര്യമായ മാറ്റമൊന്നും വരുത്താന്‍ താരത്തിന് സാധിച്ചില്ല. 58ാം മിനുട്ടില്‍ കോസ്റ്റ റിക്ക ലീഡ് ഉയര്‍ത്തി. കൊളംബിയയുടെ പ്രതിരോധത്തെ വേഗം കൊണ്ട്് മറികടന്ന ബ്രയാന്‍ ഒവീഡോ നല്‍കിയ ക്രോസില്‍ ബോര്‍ഗസ് ലക്ഷ്യം കാണുകയായിരുന്നു. ഇതോടെ കൊളംബിയ ഉണര്‍ന്നു കളിച്ചു. 73ാം മിനുട്ടില്‍ മൊറേനോ ലക്ഷ്യം കണ്ടെങ്കിലും പിന്നീട് പന്ത് ലക്ഷ്യത്തിലെത്തിക്കാന്‍ ടീമിന് സാധിച്ചില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  6 hours ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  6 hours ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  7 hours ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  7 hours ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  8 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  8 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  8 hours ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  10 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  10 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  10 hours ago