ശരീരം തളര്‍ന്ന കെട്ടിട നിര്‍മാണ തൊഴിലാളി സഹായം തേടുന്നു
മുഹമ്മ:ഗുരുതരമായി പരുക്കേറ്റ് ശരീരം തളര്‍ന്ന കെട്ടിട നിര്‍മാണ തൊഴിലാളി അതിജീവനത്തിനായി കേഴുന്നു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 14-ാം വാര്‍ഡ് പുത്തന്‍പുരയ്ക്കല്‍ ലോറന്‍സിന്റെ മകന്‍ ഫ്രാന്‍സീസ്(ഷിബു-42)ആണ് സുമനസുകളുടെ കനിവിനായി കേഴുന്നത്.
2003 മെയ് 21ന് പണിക്കിടെ വാര്‍ക്കല്‍ തട്ട് തകര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ഷിബുവിന് പരസഹായമില്ലാതെ പ്രാഥമിക കൃത്യങ്ങള്‍ ചെയ്യാന്‍ നിവര്‍ത്തിയില്ല. വൃദ്ധരായ മാതാപിതാക്കളും ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന നിര്‍ധന കുടുംബം ഷിബുവിനെ ആശ്രയിച്ചായിരുന്നു കഴിഞ്ഞിരുന്നത്.
ഇയാള്‍ കിടപ്പായതോടെ ചികിത്സാ ചിലവിനും ഉപജീവനത്തിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും വകകണ്ടെത്താന്‍ പറ്റാത്തവസ്ഥയാണ്. കുടുംബത്തിന്റെ ദയനീയാവസ്ഥ വാര്‍ഡംഗം ഇ വി രാജുവിന്റെ ശ്രദ്ധയില്‍പെടുകയും അദ്ദേഹം മാരാരിക്കുളം ജനമൈത്രി പൊലീസിന്റെ ശ്രദ്ധയില്‍പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ജനമൈത്രി പോലീസ് സഹായ ഹസ്തവുമായി വീട്ടിലെത്തി. തുടര്‍ ചികിത്സയക്കായി വാര്‍ഡംഗത്തിന്റെയും ഷിബുവിന്റെ ഭാര്യ പുഷ്പമ്മയുടെയും പേരില്‍ കലവൂര്‍ എസ്.ബി.ഐ ശാഖയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍:20373865563. ഐ.എഫ്.എസ്.സി:എസ്.ബി.ഐ.എന്‍ 0008622. ഫോണ്‍:9142328376.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."